Advertisement

അരിക്കിടയിൽ എംഡിഎംഎ കടത്തി; യുവാവ് പിടിയിൽ

October 4, 2022
Google News 2 minutes Read
man smuggled mdma under rice

തൃശൂർ കൊടുങ്ങല്ലൂരിൽ അരിക്കിടയിൽ എംഡിഎംഎ കടത്തിയിരുന്ന യുവാവ് പിടിയിലായി. വാഹനപരിശോധനയ്ക്കിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ( man smuggled mdma under rice )

എടവിലങ്ങ് കാര സ്വദേശി പാറാശ്ശേരി രമേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സിഐ ഇആർ ബൈജുവിൻറെ നേതൃത്വത്തിലായിരുന്നു റോഡിൽ വാഹനപരിശോധന. ഇതിനിടയിൽ ഹെൽമറ്റ് ധരിക്കാതെ രമേഷ് ബൈക്കിലെത്തി. പൊലീസ് ഇയാളെ തടഞ്ഞു. രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

Read Also: മട്ടാഞ്ചേരിയിൽ അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പൊലീസിന് തോന്നിയ സംശയമാണ് ബാഗ് പരിശോധിക്കാൻ കാരണം. അരിയടക്കമുള്ള സാധനങ്ങളായിരുന്നു ബാഗിലുണ്ടായിരുന്നത്.
ഇതിൽ എംഡിഎംഎ ഒളിച്ചുകടത്തുകയായിരുന്നു.

രമേഷ് ലഹരിക്ക് അടിമയാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

Story Highlights: man smuggled mdma under rice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here