11 മക്കളും, 40 പേരക്കുട്ടികളുമുണ്ട്, എങ്കിലും ഏകാന്തത; 56 കാരൻ അഞ്ചാമതും വിവാഹം കഴിച്ചു

ജീവിതത്തിൽ ഏകാന്തനായി പോകാതിരിക്കാൻ അഞ്ചാമതും വിവാഹം കഴിച്ച് 56 കാരൻ. പാകിസ്താനിൽ 11 മക്കളുടെ അച്ഛനായ ഷൗക്കത്താണ് അഞ്ചാമത് വിവാഹം കഴിക്കാൻ തയ്യാറായത്. മക്കൾ തന്നെയാണ് വധുവിനെ കണ്ടെത്തിയത് എന്നും, ഈ വിവാഹത്തിൽ താൻ സംതൃപ്തനാണെന്നും ഷൗക്കത്ത് പറയുന്നു.(pakistan lonely man gets married 5th time)
ഹൃദയം ചെറുപ്പമായിരിക്കുന്നിടത്തോളം കാലം വിവാഹത്തിന് പ്രായം ഒരു ഘടകമല്ലെന്നാണ് ഷൗക്കത്ത് പറയുന്നത്.ഏകാന്തത അനുഭവപ്പെടാതിരിക്കാനാണ് താൻ ഈ ഈ വിവാഹം കഴിക്കുന്നത് എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി. മുൻ വിവാഹങ്ങളിൽ 10 പെൺമക്കളും ഒരു ആൺകുട്ടിയുമാണ് ഇയാൾക്കുള്ളത്.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
40 പേരക്കുട്ടികളും 11 മരുമക്കളുമുണ്ട്. കുടുംബത്തിൽ ആകെ 62 അംഗങ്ങളാണ് ഉള്ളത്. എന്നാലും അച്ഛൻ ഏകാന്തത അനുഭവിക്കുമെന്നാണ് മക്കൾ പറയുന്നത്.അതിനാലാണ് പെൺമക്കൾ അവരുടെ വിവാഹത്തിന് മുൻപ് അച്ഛന്റെ കല്യാണം നടത്തിയത്. ഒരു യൂട്യൂബർക്ക് നൽകിയ അഭിമുഖത്തിലാണ് 56 കാരൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
Story Highlights: pakistan lonely man gets married 5th time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here