കെപിസിസി നേതൃത്വം ഖാര്‍ഗെയെ പിന്തുണച്ചതില്‍ ശശി തരൂരിന് അതൃപ്തി

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെപിസിസി നേതൃത്വം ഖാര്‍ഖെയെ പിന്തുണച്ചതില്‍ ശശി തരൂരിന് അതൃപ്തി. കെപിസിസി പ്രസിഡന്റിന്റേയും പ്രതിപക്ഷ നേതാവിന്റെയും പ്രസ്താവന കെപിസിസിയുടെ ഔദ്യോഗിക പിന്തുണയെന്ന് വിലയിരുത്തപ്പെട്ടുവെന്നാണ് ശശി തരൂരിന്റെ വിമര്‍ശനം. എന്നാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത് തെരഞ്ഞെടുപ്പ് സമിതിയുടെ മാര്‍ഗനിര്‍ദേശം വരുന്നതിന് മുന്‍പാണെന്നാണ് കെപിസിസിയുടെ വിശദീകരണം. (Shashi Tharoor unhappy with KPCC leadership supporting Kharge)
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുന്ന നേതാക്കളുടെ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്ന് തരൂര്‍ പറയുന്നു. കെ സുധാകരന്റെ പിന്തുണ വ്യക്തിപരമാണ്. വോട്ടര്‍മാര്‍ മനസാക്ഷിക്ക് അനുസരിച്ച് തീരുമാനമെടുക്കട്ടേ. വോട്ടര്‍മാരുടെ വിവരങ്ങള്‍ നിലവില്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി സമീപനത്തോടുള്ള എതിര്‍പ്പ് തരൂര്‍ നേരിട്ട് നേതൃത്വത്തെ അറിയിച്ചേക്കുമെന്നും സൂചനയുണ്ട്.
Read Also: ‘അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറണം’; ശശി തരൂരിനെതിരെ തെലങ്കാന പിസിസി
പിസിസികള്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചോ എതിര്‍ത്തോ രംഗത്തെത്തരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതിയുടെ കര്‍ശന നിര്‍ദേശം. ഇത് ലംഘിച്ചാണ് പിസിസികള്‍ തരൂരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ കൂടി മൗനാനുവാദത്തോടെയാണ് വിവിധ പിസിസികള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന ആരോപണം ശശി തരൂര്‍ വിഭാഗം ഉന്നയിക്കുന്നുണ്ട്.
Story Highlights: Shashi Tharoor unhappy with KPCC leadership supporting Kharge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here