കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാം ലുലു മാളില്‍; കൊച്ചി ലുലു മാളും 24 ന്യൂസ് ചാനലും ചേര്‍ന്നൊരുക്കുന്ന വിദ്യാരംഭം
നാളെ വിജയദശമി ആഘോഷവും വിദ്യാരംഭവും. അക്ഷര പൂജയുടെ പുണ്യം തേടി ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് നാളെ എഴുത്തിനിരിക്കുന്നത്. ഇത്തവണ കൊച്ചി ലുലുമാളിലും കുരുന്നുകള്‍ക്ക് നാവില്‍ ആദ്യാക്ഷരം കുറിക്കാം. കൊച്ചി ലുലു മാളും 24 ന്യൂസ് ചാനലും ചേര്‍ന്നാണ് വിദ്യാരംഭം ചടങ്ങുകളൊരുക്കുന്നത്. നാളെ രാവിലെ 9.30 മുതല്‍ ചടങ്ങുകളാരംഭിക്കും.
വിദ്യാരംഭം ചടങ്ങില്‍ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റുമായ വൈശാഖന്‍, അന്തര്‍ദേശീയ പരിശീലകന്‍ അഡ്വ. എ വി വാമനകുമാര്‍, മലയാളം കമന്റേറ്റര്‍ ഷൈജു ദാമോദരന്‍, നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി, സംഗീജ്ഞന്‍ ഗൗതം വിന്‍സന്റ് എന്നിവര്‍ പങ്കെടുക്കും.
Read Also: ഇന്ന് മഹാനവമി; ദേവീ ഉപാസനയുടെയും അക്ഷര പൂജയുടെയും പുണ്യം തേടി ആയിരങ്ങൾ
ചടങ്ങുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി 7593812239 എന്ന നമ്പരില്‍ ബന്ധപ്പെടാം. അതേസമയം സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
Story Highlights: vidyarambham at kochi lulu mall
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here