ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ്; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ.സി.ആര്‍

കെ. ചന്ദ്രശേഖര റാവുവിന്റെ ദേശീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഭാരതീയ രാഷ്ട്രീയ സമിതി എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചത്. തെലങ്കാന രാഷ്ട്രീയ സമിതി ഇനി ബിആര്‍എസ് എന്ന പേരിലറിയപ്പെടും. തെലങ്കാന ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു കെ. ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി പ്രഖ്യാപനം.
ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് എത്താനുള്ള കെസിആറിന്റെ സുപ്രധാന നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക പാര്‍ട്ടികളെ കൂട്ടി ബിജെപിയ്ക്ക് ബദലൊരുക്കുകയാണ് ബിആര്‍എസ് ലക്ഷ്യമിടുന്നത്.
2024ലെ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വച്ചാണ് ദേശീയ പാര്‍ട്ടി രൂപീകരണം. ബിജെപി വിരുദ്ധ ചേരിയിലെ നേതാക്കളുമായി കെ ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.
Story Highlights: k chandrashekar rao formed new party named BRS
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here