Advertisement

നടന്നുതുടങ്ങിയത് ജൂൺ രണ്ടിന്, ലക്ഷ്യം അടുത്ത വർഷത്തെ ഹജ്ജ്; ഷിഹാബ് ചോറ്റൂരിനെപ്പറ്റി

October 5, 2022
Google News 2 minutes Read
shihab chottur mecca hajj

ഷിഹാബ് ചോറ്റൂർ എന്ന പേര് ഇന്ന് നെറ്റിസൺസിനു സുപരിചിതമാണ്. നടന്ന് ഹജ്ജ് ചെയ്യാനായി ഇറങ്ങിപ്പുറപ്പെട്ട ഷിഹാബ് നിരന്തരം വാർത്തകളിൽ ഇടം നേടുന്നുണ്ട്. കഴിഞ്ഞ ദിവസം, ഷിഹാബിന് പാകിസ്താൻ വീസ നിഷേധിച്ചു എന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ യാത്ര തടസപ്പെട്ടിരിക്കുകയാണെന്നും വാർത്തകൾ വന്നു. എന്നാൽ, ഇതിനെ നിഷേധിച്ച ഷിഹാബ് തൻ്റെ യാത്ര മുന്നോട്ടുതന്നെ കുതിയ്ക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. (shihab chottur mecca hajj)

Read Also: പാകിസ്താൻ വീസ നിഷേധിച്ചിട്ടില്ല : ഷിഹാബ് ചോറ്റൂർ

ഷിഹാബ് ചോറ്റൂരിനെപ്പറ്റി

മലപ്പുറം വളാഞ്ചേരിക്കടുത്ത കഞ്ഞിപുരയിൽ സൂപ്പർമാർക്കറ്റ് നടത്തുന്നയാളാണ് ചേലമ്പാടൻ ഷിഹാബ് ചോറ്റൂർ എന്ന 29 വയസുകാരൻ. ആതവനാട് ചോറ്റൂർ ചേലമ്പാടൻ സൈതലവി – സൈനബ ദമ്പതികളുടെ മകൻ. പ്രവാസിയായിരുന്ന ഷിഹാബ് ആറ് വർഷമായി നാട്ടിലാണ്. ഭാര്യ ശബ്‌നയും മകൾ മുഹ്മിന സൈനബും നാട്ടിലുണ്ട്.

യാത്രയെപ്പറ്റി

മാസങ്ങൾക്ക് മുൻപുതന്നെ ഇദ്ദേഹം യാത്രക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ വിസ ലഭിക്കാൻ ഒന്നര മാസത്തോളം ഡൽഹിയിൽ താമസിക്കേണ്ടിവന്നു. യാത്രാ ഇൻഷുറൻസും എടുത്തു. ജൂൺ രണ്ടിനാണ് യാത്ര ആരംഭിച്ചത്. വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ തറവാട്ടിൽ നിന്ന് ആരംഭിച്ച യാത്രയിൽ അല്പ ദൂരം ബന്ധുക്കളും സുഹൃത്തുക്കളും ശിഹാബിനെ അനുഗമിച്ചു. 8,640 കിലോമീറ്റർ നടന്ന് മക്കയിലെത്തി 2023ലെ ഹജ്ജ് നിർവഹിക്കുകയാണ് ലക്ഷ്യം. 280 ദിവസം കൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച യാത്ര നിലവിൽ 126 കിലോമീറ്റർ പിന്നിട്ടു. 3200ലധികം കിലോമീറ്റർ ഷിഹാബ് താണ്ടിക്കഴിഞ്ഞു. ഇനി പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബ്യ.

Read Also: ‘വ അലൈക്കുമുസ്സലാം’ എന്ന് അഭിവാദ്യം; തട്ടിപ്പുകാരനെ പൊളിച്ചടുക്കി ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്

സൗദിയിൽ ജോലി ചെയ്തിരുന്നപ്പോൾ ഷിഹാബ് പലതവണ മക്ക സന്ദർശിച്ചിട്ടുണ്ട്. എന്നാൽ, നാട്ടിൽ നിന്ന് നടന്ന് അവിടെയെത്തുക എന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവമാകുമെന്ന് കണക്കുകൂട്ടിയാണ് അദ്ദേഹം ഇതിനായി ഇറങ്ങിപ്പുറപ്പെട്ടത്. യാത്രയുടെ വിവരങ്ങൾ കൃത്യമായി പുറം ലോകത്തെ അറിയിക്കാൻ ഷിഹബ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. യാത്രയിലുടനീളം ഷിഹാബിനെ നൂറുകണക്കിന് ആളുകൾ അനുഗമിക്കുന്നു. പലർക്കും പറയാനുള്ളത് പല ആവശ്യങ്ങൾ. അവിടെയെത്തുമ്പോ ദുആയിൽ ഉൾപ്പെടുത്തണേ എന്ന അഭ്യർത്ഥന. ചിലർക്ക് ഹസ്തദാനം നൽകി ഒരു സലാം പറഞ്ഞാൽ മതി.

Story Highlights: shihab chottur mecca walk hajj profile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here