Advertisement

സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തിട്ട് ഇന്ന് രണ്ട് വർഷം

October 5, 2022
Google News 2 minutes Read
two years arrest siddique kappan

മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തിട്ട് ഇന്ന് രണ്ട് വർഷം. ഹാത്രസ് കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് സിദ്ദിഖ് അറസ്റ്റിലാകുന്നത്. നിലവിൽ ലഖ്‌നോ ജയിലിലാണ് സിദ്ദിഖ് കാപ്പൻ കഴിയുന്നത്. കഴിഞ്ഞ മാസം 9ന് സുപ്രിംകോടതി യുഎപിഎ കേസിൽ സിദ്ധിഖ് കാപ്പന് ജാമ്യം നൽകിയിരുന്നു ( two years arrest siddique kappan ).

എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ജഡ്ജി ലീവ് ആയതിനെ തുടർന്ന് ലഖ്‌നോ കോടതി രണ്ട് തവണ ജാമ്യാപേക്ഷ മാറ്റിവെക്കുകയായിരുന്നു. ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും.

Read Also: ട്വന്റിഫോറും ലുലു ഗ്രൂപ്പും സംയുക്തമായി വിദ്യാരംഭം ചടങ്ങ് സംഘടിപ്പിച്ചു

രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻസെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം, സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ് റദ്ദാക്കി. സംഘർഷ സാധ്യതയെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് പരിപാടി റദ്ദാക്കിയതെന്ന് സംഘാടകർ അറിയിച്ചു. പരിപാടി തടയണമെന്ന് ബിജെപി ആവശ്യപെട്ടിരുന്നു.

Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

പൗരാവകാശ വേദി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്. എം.കെ.രാഘവന്‍ എംപി, മുനവറലി തങ്ങള്‍, കെ.കെ.രമ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പരിപാടി മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരിപാടിക്ക് എതിരെ ബിജെപി ഡിജിപിക്കും എന്‍ഐഎയ്ക്കും പരാതി നല്‍കിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ജനപ്രതിനിധികളോട് ബിജെപി നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പൗരാവകാശ വേദിയുടെ പരിപാടി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അത് തടയണെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. ബിജെപി നേരിട്ട് ഇത് തടയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. എന്നാൽ സംഘപരിവാർ സംഘടനകൾ പരിപാടിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുമെന്ന് പൊലീസ് റിപ്പോർട്ട് നൽകിയതോടെയാണ് പരിപാടി സംഘാടകർ പിൻവലിച്ചത്.

Story Highlights: two years arrest siddique kappan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here