Advertisement

ട്വന്റിഫോറും ലുലു ഗ്രൂപ്പും സംയുക്തമായി വിദ്യാരംഭം ചടങ്ങ് സംഘടിപ്പിച്ചു

October 5, 2022
Google News 2 minutes Read

വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിക്കാൻ അവസരമൊരുക്കി ട്വന്റിഫോറും ലുലു ​ഗ്രൂപ്പും. പുതുവസ്ത്രമണിഞ്ഞ് ആകാംക്ഷയോടും ആനന്ദത്തോടും അക്ഷരലോകത്തിലേക്ക് ചുവടുവച്ചപ്പോള്‍ പരിഭവവും ചിണുങ്ങലുമായി ഗുരുക്കന്മാരെ സമീപിച്ചവരും കുറവായിരുന്നില്ല.

വിജയദശമി ദിനത്തില്‍ ട്വന്റിഫോറും ലുലു ഗ്രൂപ്പും സംയുക്തമായാണ് വിദ്യാരംഭം ചടങ്ങ് സംഘടിപ്പിച്ചത്. കൊച്ചി ലുലുമാളില്‍ രാവിലെ 9.30നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സമൂഹത്തിന്റെ താഴെത്തട്ടു മുതലുള്ള കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാനെത്തി. ഇതാദ്യമായാണ് ഒരു വ്യവസായ സ്ഥാപനം വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍ ചടങ്ങില്‍ മുഖ്യാഥിതിയായി. അന്തര്‍ദേശീയ പരിശീലകന്‍ എ.വി.വാമനകുമാര്‍, മലയാളം കമന്റേറ്റര്‍ ഷൈജു ദാമോദരന്‍, നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി, സംഗീതജ്ഞന്‍ ഗൗതം വിന്‍സന്റ് തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തി. ലുലു ഇന്ത്യ മീഡിയ കോ- ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്, ലുലു മാള്‍ ഡയറക്ടര്‍ ഷിബു ഫിലിപ്പ്, ലുലു മാള്‍ കൊച്ചി ജനറല്‍ മാനെജര്‍ എം.ഹരി സുഹാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക്ഷേത്രം, പനങ്ങാട് സ്വയംഭൂ മഹാഗണപതിക്ഷേത്രം, കൊല്ലൂർ മൂകാംബിക, പൂജപ്പുര സരസ്വതീ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരക മന്ദിരം, തിരുവുള്ളക്കാവ് ചേർപ്പ്, പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, താഴൂർ ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ്, എന്നിവിടങ്ങളില്‍ പുലര്‍ച്ചെമുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.

Story Highlights: Vidyarambam was jointly organized by Twentyfour and Lulu Group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here