Advertisement

ബഹ്‌റൈനില്‍ തൊഴില്‍ പരിഷ്‌കരണം നടപ്പിലാകുന്നു; ഫ്‌ളക്‌സിബിള്‍ വിസ നിര്‍ത്തലാക്കി

October 6, 2022
Google News 2 minutes Read

ഫ്‌ളക്‌സിബിള്‍ വിസ നിര്‍ത്തലാക്കുന്നതായി ബഹ്‌റൈന്‍. പ്രധാനമന്ത്രിയും കിരീടവകാശിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും രജിസ്‌ട്രേഷന്‍ നടത്തുമെന്നും ഉത്തരവിലുണ്ട്. തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിന് എല്‍എംആര്‍എ പരിശോധന ശക്തമാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ( Bahrain announces new labour reforms)

തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ സുഗമമാക്കാന്‍ പുതിയ ലേബര്‍ കേന്ദ്രങ്ങളും രജിസ്‌ട്രേഷന്‍ പോര്‍ട്ടലും സ്ഥാപിക്കുമെന്നും ഉത്തരവിലുണ്ട്. തൊഴിലാളിയും തൊഴില്‍ ഉടമയും തമ്മിലുള്ള തര്‍ക്കങ്ങളില്‍ എല്‍ എം ആര്‍ എ യുടെ ഇടപെടലും സാധ്യമാക്കും. ജോലി സ്ഥലങ്ങളില്‍ സുരക്ഷയും സംരക്ഷണവും വര്‍ദ്ധിപ്പിക്കുന്നതിന് തൊഴില്‍ പെര്‍മിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴില്‍പരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം

ഈ പരിഷ്‌കരണങ്ങള്‍ രാജ്യത്തെ സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്കും സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശമ്പള വ്യവസ്ഥകളില്‍ ഉള്‍പ്പെടെ കൂടുതല്‍ സുതാര്യതയുണ്ടാകുമെന്നും ഭരണകൂടം അറിയിച്ചു.

Story Highlights: Bahrain announces new labour reforms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here