Advertisement

ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കഫ്‌സിറപ്പുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നില്ല: കേന്ദ്രം

October 6, 2022
Google News 3 minutes Read

ഗാംബിയയിലെ 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് പുറത്തിറക്കിയ മെയ്ഡന്‍ ഫാര്‍മയുടെ കഫ്‌സിറപ്പുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നില്ലെന്ന് കേന്ദ്രം. ഈ ഇന്ത്യന്‍ ഫാര്‍മസി കഫ്‌സിറപ്പുകള്‍ നിര്‍മിക്കുന്നത് കയറ്റുമതി ചെയ്യാനാണെന്നും ഇന്ത്യയില്‍ ഇവ യാതൊന്നും വില്‍ക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഫ്‌സിറപ്പിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. (Cough Syrups Linked To Gambia Child Deaths Were Not Sold In India: Centre)

ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ മരുന്ന് കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. കമ്പനിയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.

Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം

പനിയ്ക്കും ചുമയ്ക്കുമായി നല്‍കുന്ന സിറപ്പാണ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മെയ്ഡന്‍ ഫാര്‍മയ്ക്കും അവ പുറത്തിറക്കുന്ന മരുന്നുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. അവിശ്വസനീയമായ അളവില്‍ കമ്പനി മരുന്നുകളില്‍ ഡൈഎതിലിന്‍ ഗ്ലൈകോളും എഥിലിന്‍ ഗ്ലൈക്കോളും ചേര്‍ക്കുന്നതായാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് മെയ്ഡന്‍ ഫാര്‍മ അധികൃതര്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ബേബി കഫ്‌സിറപ്പുകളുള്‍പ്പെടെ മെയ്ഡന്‍ ഫാര്‍മ പുറത്തിറക്കുന്ന നാല് മരുന്നുകള്‍ അത്യപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തി.

Story Highlights: Cough Syrups Linked To Gambia Child Deaths Were Not Sold In India: Centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here