Advertisement

‘ഇനി ഉത്തരം’ ഒക്ടോബര്‍ 7 ന് തീയറ്ററുകളിലേക്ക്

October 6, 2022
Google News 2 minutes Read
ini utharam movie will release tomorrow

ദേശീയ പുരസ്‌കാര ജേതാവ് അപര്‍ണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ഇനി ഉത്തരം. സംവിധായകന്‍ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. അപര്‍ണ ആദ്യമായി അഭിനയിക്കുന്ന ത്രില്ലര്‍ സിനിമയാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരത്തിന്റെ ടാഗ് ലൈന്‍. ഫാമിലി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഒക്ടോബര്‍ 7 ന് ‘ഇനി ഉത്തരം’ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ പങ്ക് വെച്ച് അഭിനേതാക്കള്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടു. സിനിമയുടെ ടെക്‌നിക്കല്‍ സൈഡ് വളരെ മികച്ചതാണെന്നു അപര്‍ണ ബാലമുരളി പറഞ്ഞു. സസ്‌പെന്‍സ് നിലനിര്‍ത്താന്‍ സിനിമയില്‍ ഉടനീളം കഴിഞ്ഞിട്ടുണ്ട്.
സാധാരണ ഒരു ത്രില്ലര്‍ സിനിമ എന്നതിന് അപ്പുറം ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സിനിമയാണ്. സിനിമയുടെ കഥയാണ് തന്നെ ഇന്‍സ്പയര്‍ ചെയ്തതെന്നും അപര്‍ണ പറഞ്ഞു.

Read Also:ഒരു പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത്; ഒടുവിൽ ആ സ്വപ്‌നവും പൂവണിയുന്നു; സ്വതന്ത്ര സംവിധായകനായി സുധീഷ് രാമചന്ദ്രൻ

അവാര്‍ഡിന് ശേഷമുള്ള സിനിമയാണ് അതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഉണ്ട്. കരിയറില്‍ വളരെ സന്തോഷമുള്ള സമയമാണെന്നും സൂരറൈ പോട്ര് നല്‍കിയ അനുഭവങ്ങള്‍ സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. സിനിമ പോലീസ് സ്റ്റോറി മാത്രമല്ലന്ന് സംവിധായകന്‍ സുധീഷ് രാമചന്ദ്രനും പറഞ്ഞു.
ജാനകി എന്ന കഥാപാത്രത്തിന്റെ യാത്രയാണ് സിനിമയെന്നും ഒരുപാട് ഇമോഷന്‍ സിനിമ പറയുന്നുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: ini utharam movie will release tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here