Advertisement

കൈകോര്‍ത്ത് അതിവേഗം…; സിദ്ധരാമയ്യയെ ഓടാന്‍ പ്രേരിപ്പിച്ച് രാഹുല്‍ ഗാന്ധി; ഒരുമിച്ച് ഓട്ടം; വൈറല്‍ വിഡിയോ

October 6, 2022
Google News 7 minutes Read

കേരളത്തില്‍ വലിയ സ്വീകാര്യത നേടിയ ശേഷം കര്‍ണാടകയിലേക്ക് പ്രവേശിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആവേശം തീരെക്കുറഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും തെളിയിക്കുന്നത്. പദയാത്ര ചെയ്യുന്ന തന്റെ ഊര്‍ജം സിദ്ധരാമയ്യ അടക്കമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളിലേക്ക് കൂടി രാഹുല്‍ പകരുന്ന കൗതുകക്കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടുന്നുണ്ട്. തനിക്കൊപ്പം ഓടാന്‍ രാഹുല്‍ ഗാന്ധി കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രേരിപ്പിക്കുന്ന വിഡിയോ വലിയ രീതിയില്‍ വൈറലാകുകയാണ്. (Siddaramaiah accepts Rahul’s invite and run viral video from bharat jodo yatra)

രാഹുല്‍ ഗാന്ധിയുടെ കൈ പിടിച്ച് 75 വയസുകാരനായ സിദ്ധരാമയ്യ ഓടുമ്പോള്‍ ചുറ്റുമുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നതും ആര്‍പ്പു വിളിക്കുന്നതും വിഡിയോയില്‍ കാണാം.

ഭാരത് ജോഡോ യാത്രയില്‍ സോണിയ ഗാന്ധി കൂടി ചേര്‍ന്നതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. മൈസൂരുവിന് സമീപം നാഗമംഗലയില്‍ നിന്നാണ് സോണിയ യാത്രയില്‍ ചേര്‍ന്നത്. മൈസൂരുവില്‍ ക്യാമ്പ് ചെയ്യുന്ന സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു.

Story Highlights: Siddaramaiah accepts Rahul’s invite and run viral video from bharat jodo yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here