സന്യാനിമാരെ കുറ്റവാളികളായി ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് അനുമതി നല്‍കി; സെന്‍സര്‍ ബോര്‍ഡിനെതിരെ സന്യാസിമാരുടെ സംഘടന

ഹിന്ദു സന്യാസിമാരെ മോശമായി ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് അനുമതി നല്‍കുന്നുവെന്ന് ആരോപിച്ച് സെന്‍സര്‍ ബോര്‍ഡിനെതിരെ സന്യാസിമാരുടെ സംഘടന രംഗത്തെത്തി. അഖില ഭാരതീയ സന്ത് സമിതിയാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്ത് വന്നത്. സനാതന സെന്‍സര്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും സംഘടന പ്രമേയം പാസാക്കി. (Akhil Bharatiya Sant Samiti against censor board )
സെന്‍സര്‍ ബോര്‍ഡ് ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സംഘടനയുടെ പരാതി. അഖില ഭാരതീയ സന്ത് സമിതിയുടെ ജനറല്‍ സെക്രട്ടറി ജിതേന്ദ്രാനന്ദ് മഹാരാജ് ഉള്‍പ്പെടെയുള്ളവരാണ് ആവശ്യമുയര്‍ത്തിയത്. സന്ന്യാസി വേഷത്തിലുള്ളവരെ ചില സിനിമകള്‍ കുറ്റവാളികളായി ചിത്രീകരിക്കുകയാണെന്നും ഇതിനെതിരെ നടപടിയുണ്ടാകുന്നില്ലെന്നും സംഘടന ആരോപണമുയര്‍ത്തി.
Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം
വിശ്വഹിന്ദു പരിഷത് നിയന്ത്രണത്തിലുള്ള സംഘടനയാണ് അഖില ഭാരതീയ സന്ത് സമിതി. കാശി ഗ്യാന്‍വാപി മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും മോചിപ്പിക്കണമെന്നും ഇവര്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ചര്‍ച്ചുകള്‍ക്കും വഖഫ് ബോര്‍ഡുകള്‍ക്കും ബ്രിട്ടീഷ് ഭരണകാലത്ത് പാട്ടത്തിന് നല്‍കിയ ഭൂമി തിരികെ പിടിക്കണം. മത പരിവര്‍ത്തനം തടയണമെന്നും ഘര്‍വാപസി വേഗത്തിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Story Highlights: Akhil Bharatiya Sant Samiti against censor board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here