ഹാനികരമായ സൂക്ഷ്മാണുക്കള്‍ കണ്ടെത്തി; ഖത്തറിലെ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ചെമ്മീന് വിലക്ക്

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീന് ഖത്തറില്‍ വിലക്ക്. ചെമ്മീനില്‍ ആരോഗ്യത്തിന് ഹാനികരമായ സൂക്ഷ്മാണുക്കള്‍ കലര്‍ന്നിട്ടുണ്ടെന്നാണ് ലബോറട്ടറികളില്‍ നടത്തിയ പരിശോധനാ ഫലങ്ങളിലെ കണ്ടെത്തല്‍. പുതിയതും ശീതീകരിച്ചതുമായ എല്ലാ ചെമ്മീനുകള്‍ക്കും ഖത്തറില്‍ വിലക്ക് ബാധകമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ ഖത്തറിലെ മാര്‍ക്കറ്റുകളില്‍ എത്തിയിട്ടുള്ള ഇന്ത്യന്‍ ചെമ്മീനുകള്‍ വില്‍ക്കരുത്. മൂന്ന് ദിവസത്തിനിടെ ഇവ വാങ്ങിയിട്ടുണ്ടെങ്കില്‍ ഔട്ട്‌ലെറ്റുകളില്‍ തന്നെ തിരികെ ഏല്‍പ്പിക്കണമെന്ന് മന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
Read Also: ബഹ്‌റൈനില്‍ തൊഴില്‍ പരിഷ്‌കരണം നടപ്പിലാകുന്നു; ഫ്‌ളക്‌സിബിള്‍ വിസ നിര്‍ത്തലാക്കി
ഇതിനോടകം അടുത്ത ദിവസങ്ങളില്‍ ചെമ്മീന്‍ കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥകളുണ്ടെങ്കില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും നിര്‍ദേശമുണ്ട്.
Story Highlights: Indian shrimp will ban from Qatar markets temporary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here