Advertisement

മാഹിയിൽ നിന്ന് എറണാകുളത്തെ വിവിധ ബാറുകളിലേക്ക് കടത്തിയിരുന്ന 200 കുപ്പി വിദേശമദ്യം പിടികൂടി

October 9, 2022
Google News 1 minute Read
200 bottle liquor seized

തൃശൂർ ചാലക്കുടിയിൽ മാഹിയിൽ നിന്ന് എറണാകുളത്തെ വിവിധ ബാറുകളിലേക്ക് കടത്തിയിരുന്ന ഇരുനൂറ് കുപ്പി വിദേശമദ്യം പൊലീസ് പിടികൂടി. കാറിലായിരുന്നു മദ്യക്കടത്ത്. മാഹി സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ( 200 bottle liquor seized )

രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ചാലക്കുടി കോടതി ജംഗ്ഷനിൽ പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തിയിരുന്ന വിദേശമദ്യം പിടികൂടിയത്. കാറിന് പിറകിലെ ഡിക്കിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു 200 കുപ്പി മദ്യം. മാഹിയിൽ നിന്ന് എറണാകുളത്തേക്കായിരുന്നു മദ്യക്കടത്ത്. വിവിധ ബാറുകളിലേക്കെന്നാണ് പിടിയിലായവരുടെ മൊഴി.

മാഹി അഴിയൂർ വൈദ്യർകുന്നിയിൽ വീട്ടിൽ രാജേഷ് (37 വയസ്) മാഹി സ്വദേശി അരുൺ ( 33 വയസ്) എന്നിവരാണ് അറസ്റ്റിലായത്. രാജേഷ് സമാനമായ നിരവധി കേസുകളിൽ പ്രതിയാണ്.

ഇക്കഴിഞ്ഞ ജൂണിൽ ഇതേ രീതിയിൽ മദ്യം കടത്തിയിരുന്ന രാജേഷിനെ
ചാലക്കുടി പൊലീസ് തന്നെ പിടികൂടിയിരുന്നു. പിന്നീടും ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചുവരുന്നുണ്ടായിരുന്നു. പിടിയിലായ രാജേഷിനെയും അരുണിനേയും വൈദ്യ പരിശോധനയും മറ്റും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.

Story Highlights: 200 bottle liquor seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here