Advertisement

സൗദിയിൽ നഴ്​സറി സ്കൂൾ ബസ്സിൽ വെച്ച് അഞ്ച്​ വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു

October 9, 2022
Google News 3 minutes Read
hild died of suffocation on a school bus in Saudi Arabia

നഴ്​സറി സ്കൂൾ ബസ്സിൽ വെച്ച് അഞ്ച്​ വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ​ ഖത്വീഫിൽ ഞായറാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ സംഭവം. സൗദി വിദ്യാർഥിയായ ഹസ്സൻ ഹാഷിം അൽ-ഷുല എന്ന കുട്ടിയാണ്​ ബസിനുള്ളിൽ വെച്ച്​ ശ്വാസംകിട്ടാതെ മരണത്തിന് കീഴടങ്ങിയത്. കിഴക്കൻ മേഖലാ വിദ്യാഭ്യാസ ഓഫീസ്​ ഡയറക്​ടർ ഡോ. സാമീ അൽഉതൈബി സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ( hild died of suffocation on a school bus in Saudi Arabia ).

Read Also: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

ബസിനുള്ളിൽ കുട്ടി ഇരിക്കുന്നത് ഡ്രൈവർ ശ്രദ്ധിക്കാത്തതിനാലാണ്​ അപകടമുണ്ടായതെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും​ കിഴക്കൻ മേഖല വിദ്യാഭ്യാസ വക്താവ്​ സഈദ്​ അൽബാഹിസ്​ വ്യക്തമാക്കി. അടിയന്തരമായി സ്​കൂളിലെത്തി സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കാനും ഇത്തരം ഘട്ടങ്ങളിൽ ആവശ്യമായ നടപടിക്രമങ്ങൾ കൈക്കൊള്ളാനും ഒരു സംഘത്തെ നിയോ​ഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: hild died of suffocation on a school bus in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here