Advertisement

അസമിൽ കാണ്ടാമൃഗത്തെ ഇടിച്ചു തെറിപ്പിച്ച് ട്രക്ക് ഡ്രൈവർ | VIDEO

October 9, 2022
Google News 7 minutes Read

വനത്തോട് ചേർന്നുള്ള റോഡുകളിൽ വന്യമൃഗങ്ങൾ ഒരു സ്ഥിരം സാന്നിധ്യമാണ്. മാനുകൾ, ആനകൾ, കരടികൾ, പുള്ളിപ്പുലികൾ, പാമ്പുകൾ, കഴുതപ്പുലികൾ എന്നിവ റോഡുകളിൽ വരുന്നത് നാം പലപ്പോഴും കാണാറുണ്ട്. ദൂരെ കാഴ്ചയിൽ മനോഹരമാണെങ്കിലും പാത മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങൾ തട്ടി മൃഗങ്ങൾക്കും മനുഷ്യനും അപകടം സംഭവിക്കുന്നതും പതിവാണ്. മുൻപും ഇത്തരം നിരവധി വീഡിയോകൾ വൈറലായിട്ടുണ്ട്.

അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് അസം മുഖ്യമന്ത്രി. അസമിലെ ധുബ്രി ജില്ലയിലെ ഹൽദി ബാരിയിലാണ് സംഭവം. റോഡിനിരുവശവും പച്ചപ്പ് നിറഞ്ഞ കാടാണ്. വലിയ വാഹനങ്ങൾ അതുവഴി പോകുന്നതും വീഡിയോയിൽ കാണാം. അതിനിടയിൽ കാട്ടിൽ നിന്ന് ഒരു കൂറ്റൻ കാണ്ടാമൃഗം റോഡിലേക്ക് വന്നു. ഇത് ശ്രദ്ധിക്കാതിരുന്ന ട്രക്ക് ഡ്രൈവർ കാണ്ടാമൃഗത്തെ ഇടിക്കുകയായിരുന്നു.

ട്രക്കിന് പിന്നിൽ മറ്റൊരു കാർ വരുന്നത് കാണാം. കാണ്ടാമൃഗം വന്ന വഴി തന്നെ വീണ്ടും കാട്ടിലേക്ക് പോകാൻ ശ്രമിച്ചു. എഴുന്നേറ്റെങ്കിലും വീണ്ടും താഴെ വീഴുകയും കാണ്ടാമൃഗം പിന്നീട് കാട്ടിലേക്ക് ഓടുകയും ചെയ്യുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ വീഡിയോ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്.

Story Highlights: Video: Rhino Gets Hit By Truck In Assam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here