Advertisement

ജോലിയുള്ള സ്ത്രീകൾ vs വീട്ടമ്മമാർ; ആർക്കാണ് കൂടുതൽ സമ്മർദ്ദം?

October 9, 2022
Google News 3 minutes Read

ഒക്‌ടോബർ 10 ‘ലോക മാനസികാരോഗ്യ ദിനം’. ഒരേസമയം ഒന്നിലധികം ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാൻ കൂടിയുള്ള സമയമാണിത്. ജോലി ചെയ്യുന്ന യുവതികളോ വീട്ടമ്മയോ ആകട്ടെ ഇരുകൂട്ടരുടെയും ദൈനംദിന കർത്തവ്യങ്ങൾ ഒരിക്കലും അവസാനിക്കാത്തതായി തോന്നാറുണ്ട്. ഇത് വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ അപകടസാധ്യത സ്ത്രീകളിൽ വർദ്ധിപ്പിക്കുന്നു.

25-40 വയസ്സിനിടയിൽ പ്രായമുള്ള വിവാഹിതരും ജോലി ചെയ്യുന്നതുമായ സ്ത്രീകളും, തൊഴിൽ രഹിത വീട്ടമ്മമാരും ഉൾപ്പെടെ 80 വിവാഹിതരായ സ്ത്രീകളെ പങ്കെടുപ്പിച്ച് ‘റിസർച്ച്ഗേറ്റ്’ ഒരു സർവേ നടത്തി. ജോലി ചെയ്യുന്ന സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യവും ഉയർന്ന ആത്മാഭിമാനവും അനുഭവിക്കുമ്പോൾ, വീട്ടമ്മമാർ അരക്ഷിതാവസ്ഥയും മോശം സാമൂഹിക ജീവിതവും അനുഭവിക്കുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു. വിവാഹിതരായ ജോലി ചെയ്യുന്ന സ്ത്രീകൾക്കും വീട്ടമ്മമാർക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ടെന്നും അത് ജീവിതനിലവാരത്തിൽ വ്യത്യാസമുണ്ടാക്കുമെന്നും സർവേ കണ്ടെത്തി.

Read Also: സൂര്യകുമാർ മികച്ച താരം; ബാറ്റിംഗ് വളരെ ഇഷ്ടമാണെന്ന് മുഹമ്മദ് റിസ്വാൻ

ലോക മാനസികാരോഗ്യ ദിനത്തിൽ ജോലി ചെയ്യുന്ന സ്ത്രീയുടെയും വീട്ടമ്മയുടെയും അതുല്യമായ വെല്ലുവിളികളെക്കുറിച്ചും ഒരാൾ മറ്റൊരാളേക്കാൾ കൂടുതൽ സമ്മർദ്ദത്തിലാണോയെന്നും അറിയുന്നതിനായി ഞങ്ങൾ വിദഗ്ധാഭിപ്രായം തേടി. “സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന നിരവധി കാരണങ്ങളുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സംഭവങ്ങളിലും വ്യാപനത്തിലും നിഷേധിക്കാനാവാത്ത ലിംഗ വ്യത്യാസമുള്ള ജൈവശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവുമായ കാരണങ്ങളുണ്ട്” – പ്രമുഖ സൈക്യാട്രി സീനിയർ കൺസൾട്ടന്റ് ഡോ.ആർ.സി ജിലോഹ പറയുന്നു.

“വീട്ടമ്മമാർ അവരുടെ മുഴുവൻ സമയവും പതിവ് ജോലികൾക്കായി നീക്കിവയ്ക്കുന്നു. എന്നാൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. അവർ സ്വയം ഭംഗിയാക്കുന്നതിലും പരിപാലിക്കുന്നതിലും മികച്ചവരാണ്” – ഡോ ജിലോഹ പറയുന്നു. വീട്ടിലിരിക്കുമ്പോൾ ധാരാളം ഒഴിവു സമയം ലഭിക്കുമെങ്കിലും അത് ഒരു വ്യക്തിയെ മാനസികമായി ബാധിക്കും. ജോലി ചെയ്യുന്നത് സ്ത്രീകളിൽ ഉണ്ടാകാൻ സാധ്യതയുള്ള നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാൻ സഹായിക്കുമെന്ന് സൈക്യാട്രിസ്റ്റ് അഭിപ്രായപ്പെടുന്നു.

Read Also: ‘പന്തിനുള്ള എക്സ്-ഫാക്ടർ സഞ്ജുവിൽ ഇല്ല’: ഇന്ത്യൻ താരങ്ങളെക്കുറിച്ച് മുൻ സെലക്ടർ

“വർഷങ്ങളായി ഇന്ത്യ ഗാർഹിക പീഡനക്കേസുകൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. മാത്രമല്ല സമൂഹത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് അതിന്റേതായ പോരായ്മകളുണ്ട്. ജോലി ചെയ്യുന്നത്, സ്ത്രീകൾക്ക് തീരുമാനങ്ങൾ എടുക്കാനും സ്വതന്ത്രരായിരിക്കാനും എല്ലാ ദിവസവും ആത്മവിശ്വാസത്തോടെ ഉണരാനും അനുവദിക്കുന്നു. എന്നാൽ വീട്ടമ്മമാർക്ക് ഇതിന് കഴിയണമെന്നില്ല. ജോലിസ്ഥലത്ത് സ്ത്രീകൾ പ്രായോഗികത പുലർത്തുകയും പ്രശ്ന പരിഹാരങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്യുന്നു. എന്നാൽ വീട്ടിലിരിക്കുമ്പോൾ ഇത് തലകീഴായി മറിയുന്നു.”- ഡോ ജിലോഹ പറയുന്നു.

“സമൂഹം ഒരു വീട്ടമ്മയുടെ ജോലികൾ അവളുടെ കടമയായി കാണുന്നു. ആരും അതിനെ വിലമതിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവർക്ക് അതൃപ്തിയും ഉത്കണ്ഠയും ഏറെയാണ്. ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് നിരാശയെക്കുറിച്ച് ചിന്തിക്കാൻ സമയമില്ല. വിവിധ വീട്ടമ്മമാർ അവരുടെ ഭർത്താക്കന്മാരിൽ നിന്ന് നിരാശയും ആക്രമണവും നേരിടുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ താങ്ങാനും കുടുംബത്തിലെ എല്ലാ അംഗങ്ങളെയും പരിപാലിച്ചു, സന്തോഷത്തോടെ കുടുംബത്തെ ഒരുമിച്ചുനിർത്താൻ ഏറെ പ്രയാസമാണ്. ഭർത്താക്കന്മാരും അമ്മായിയമ്മമാരും വീട്ടമ്മമാർക്ക് വളരെ വെല്ലുവിളി നിറഞ്ഞ ചുമതയാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ലൈംഗിക അസംതൃപ്തിയുടെ പിരിമുറുക്കവും വർദ്ധിച്ചുവരികയാണ്.
ഈ മേഖലയിലെ ഒരു ഗവേഷണ പ്രകാരം, 70% ഇന്ത്യൻ സ്ത്രീകൾക്ക് ലൈംഗിക ബന്ധത്തിൽ രതിമൂർച്ഛ ലഭിക്കുന്നില്ല. ലൈംഗിക അസംതൃപ്തി ന്യൂറോസിസ് പോലുള്ള പല മാനസിക വൈകല്യങ്ങളിലേക്കും ചിലപ്പോൾ മോശമായ സന്ദർഭങ്ങളിൽ ഈഡിപ്പസ് കോംപ്ലക്‌സിലേക്കും നയിക്കുന്നു” – സീനിയർ സൈക്യാട്രിസ്റ്റുമായ ഡോ.ജ്യോതി കപൂർ പറയുന്നു.

ജോലി ചെയ്യുന്ന സ്ത്രീകൾ vs വീട്ടമ്മമാർ: ആർക്കാണ് കൂടുതൽ സമ്മർദ്ദം?

“ഇരുവർക്കും അവരുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാൽ ജോലി ചെയ്യുന്ന സ്ത്രീ ദിവസത്തിന്റെ അവസാനം കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവളാണ്. വീട്ടമ്മമാർ ട്യൂഷൻ എടുക്കുകയോ അച്ചാറുകൾ വിൽക്കുന്നത് പോലെയുള്ള ചെറിയ ബിസിനസ്സ് നടത്തുകയോ ചെയ്യാം. ഇതിലൂടെ അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുകയും പല കാര്യങ്ങളെക്കുറിച്ചുള്ള അറിവ് നേടാനും സഹായിക്കുന്നു. രണ്ടുപേർക്കും ഉത്കണ്ഠയും സമ്മർദ്ദവും ഉണ്ടെങ്കിലും, ജോലി ചെയ്യുന്ന ഒരു സ്ത്രീ താൻ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ സന്തുഷ്ടയാണ്. അവളുടെ മനസ്സിൽ നിഷേധാത്മകതയ്ക്ക് ഇടമില്ല. വിവിധ ക്ലയന്റുകളുമായും സഹപ്രവർത്തകരുമായും ഇടപഴകുമ്പോൾ അവൾക്ക് ആത്മവിശ്വാസവും ആശയവിനിമയ വൈദഗ്ധ്യം മെച്ചപ്പെടുത്താനും കഴിയുന്നു. അവൾ ജോലിസ്ഥലത്ത് അവളെപ്പോലെ അഭിലാഷമുള്ള സുഹൃത്തുക്കളെ ഉണ്ടാക്കുകയും ഇത് ജീവിത പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇത്തരം പെരുമാറ്റം മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു” വിദഗ്ധർ പറയുന്നു.

Story Highlights: Working woman vs housewife; is one more stressed than the other?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here