Advertisement

‘പന്തിനുള്ള എക്സ്-ഫാക്ടർ സഞ്ജുവിൽ ഇല്ല’: ഇന്ത്യൻ താരങ്ങളെക്കുറിച്ച് മുൻ സെലക്ടർ

October 9, 2022
Google News 3 minutes Read

ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ നാളുകളായി ഒരു ചർച്ചാ വിഷയമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഒഴിവാക്കിയത് ആരാധ അതൃപ്തി ക്ഷണിച്ചു വരുത്തുകയും ചെയ്തു. എന്നാൽ മുൻ ഇന്ത്യൻ ടീം ഇതിഹാസം സാബ കരീമിന് പറയാനുള്ളത് മറ്റൊന്നാണ്. സഞ്ജുവിനെ കുറിച്ച് അമ്പരപ്പിക്കുന്ന പ്രതികരണമാണ് അദ്ദേഹം നൽകിയിരിക്കുന്നത്. സബ കരീമിന്റെ അഭിപ്രായത്തിൽ ഋഷഭ് പന്താണ് തന്റെ ആദ്യ ചോയ്സ്.

നിലവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. ആദ്യ മത്സരത്തിൽ ദുഷ്‌കരമായ സമയങ്ങളിൽ ടീം ഇന്ത്യയ്‌ക്കായി ശക്തമായ ഇന്നിംഗ്‌സാണ് സാംസൺ കളിച്ചത്. എന്നാൽ ഈ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 9 റൺസിന് വിജയിച്ചു. എന്നാൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരേക്കാൾ ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പർമാരാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മുൻ വെറ്ററൻ താരം സബ കരിം പറയുന്നു.

Read Also: ഗാംഗുലി ഒഴിയുന്നു; ബിസിസിഐ പ്രസിഡൻ്റായി റോജർ ബിന്നി എത്തുമെന്ന് റിപ്പോർട്ട്

മൂന്ന് ഫോർമാറ്റിലും എന്റെ ആദ്യ ചോയ്‌സ് പന്തായിരിക്കും – സബ കരീം

‘ഞാൻ സഞ്ജു സാംസണും ഇഷാൻ കിഷനും മുന്നിൽ ഋഷഭ് പന്തിനെ എത്തിക്കും. പന്തിന്റെ പക്കലുള്ള എക്‌സ് ഫാക്ടർ ഈ രണ്ട് താരങ്ങൾക്കൊപ്പമല്ല. സാംസൺ മികച്ച സ്‌ട്രോക്ക് കളിക്കാരനാണ്, ബാറ്റ്‌സ്മാൻ എന്ന നിലയിൽ ടീമിൽ ഇടം നേടാനാകും. വിക്കറ്റ് കീപ്പറായിട്ടല്ല ബാറ്റ്‌സ്മാനായാണ് സഞ്ജു സാംസണിന്റെ പ്രധാന ടീമിലേക്കുള്ള തിരിച്ചുവരവ്. തനിക്ക് ലഭിച്ച അവസരം പൂർണമായി മുതലെടുക്കാൻ ഇഷാൻ കിഷന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഈ ലിസ്റ്റിന്റെ ഏറ്റവും താഴെയായി അവർ സ്ഥാനം പിടിച്ചിരിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും പന്ത് എന്റെ ആദ്യ ചോയ്‌സ് ആകാനുള്ള കാരണം ഇതാണ്’ – സബ കരിം തന്റെ പ്രസ്താവനയിൽ പറഞ്ഞു.

Read Also: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്; ഇന്ത്യക്ക് ജയം അനിവാര്യം

അതിഥികൾക്കെതിരെ മികച്ച പ്രകടനമാണ് സഞ്ജു സാംസൺ നടത്തിയത്:

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ 250 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യൻ ടീമിന്റെ ഓപ്പണർ നേരത്തെ തന്നെ പവലിയനിലേക്ക് മടങ്ങി. അതിനുശേഷം ബാറ്റ് ചെയ്യാനെത്തിയ സഞ്ജു സാംസണും ശ്രേയസ് അയ്യരും ഉത്തരവാദിത്തം ഏറ്റെടുത്തു. ശ്രേയസ് അയ്യർ 50 റൺസും സഞ്ജു സാംസൺ 63 പന്തിൽ 86 റൺസുമായി പുറത്താകാതെ നിന്നു. എന്നാൽ ടീമിനെ വിജയത്തിലെത്തിക്കുന്നതിൽ വലംകൈയ്യൻ ബാറ്റ്‌സ്മാന് കഴിഞ്ഞില്ല. ഒക്ടോബർ 9 ന് ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും.

Story Highlights: Don’t See X-Factor In These 2 That Rishabh Pant Has: Ex Selector On India Stars

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here