Advertisement

ലൈവ് പ്രക്ഷേപണത്തിനിടെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍; ഇറാനിയന്‍ സര്‍ക്കാരിന്റെ ടിവി ചാനല്‍ ഹാക്ക് ചെയ്തു

October 10, 2022
Google News 1 minute Read
iranian tv hacked

ഇറാനിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനല്‍ ഹാക്ക് ചെയ്തു. ലൈവ് വാര്‍ത്ത വായനയ്ക്കിടെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ സ്‌ക്രീനില്‍ നിറഞ്ഞു. മാധ്യമപ്രവര്‍ത്തകയായ മഹിസ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.( iranian tv hacked )

ഇറാനിയന്‍ ടിവി എന്ന സര്‍ക്കാര്‍ ഉമടസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലാണ് ഹാക്ക് ചെയ്തത്. വാര്‍ത്താബുള്ളറ്റിനിടയാണ് സംഭവം. വാര്‍ത്ത പ്രക്ഷേപണം നടക്കുന്നതിനിടെ സ്‌ക്രീനില്‍ ആദ്യം ഒരു മുഖംമൂടിയാണ് തെളിഞ്ഞത്. പിന്നാലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ചിത്രത്തിന് തീകൊളുത്തുന്ന ചിത്രം പ്രത്യക്ഷപ്പെട്ടു.

അദാലത്ത് അലി എന്ന് സ്വയം വിശേഷിപ്പിച്ച എന്ന സംഘടനയാണ് പ്രതിഷേധത്തിന് പിന്നില്‍. മഹ്‌സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് സംഭവം. അമിനിയുടെയും പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെയും ചിത്രങ്ങളും ടിവി സ്‌ക്രീനില്‍ തെളിഞ്ഞു. തുടര്‍ന്ന് ചാനല്‍ സംപ്രേക്ഷണം അല്‍പസമയത്തേക്ക് നിര്‍ത്തിവച്ചു.

Read Also: ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം; ഓണ്‍ എയറില്‍ മുടി മുറിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക

ആയത്തുള്ള അലി ഖൊമേനിക്കെതിരെയുള്ള ഇത്തരം പ്രതിഷേധങ്ങള്‍ ഇറാനില്‍ അപൂര്‍വമാണ്. സെപ്തംബര്‍ 17നാണ് പൊലീസ് കസ്റ്റഡിയിലായിരുന്ന അമിനി കൊല്ലപ്പെട്ടത്. അന്ന് തുടങ്ങിയ പ്രതിഷേധത്തില്‍ ഇതുവരെ 180ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Story Highlights: iranian tv hacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here