ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം; ഓണ്‍ എയറില്‍ മുടി മുറിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക

ഇറാനില്‍ മതപൊലീസിന്റെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സമരം തുടരുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക. ഇന്ത്യ ടുഡേ വാര്‍ത്താ അവതാരക ഗീത മോഹന്‍ ആണ് ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓണ്‍ എയറില്‍ വച്ച് മുടി മുറിക്കുകയും ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തത്.
സെപ്തംബര്‍ 17ന് ഹിജാബ് ധരിക്കാത്തതിന് ഇറാന്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തിന് ശേഷം വ്യാപക പ്രക്ഷോഭങ്ങളാണ് ഇറാനില്‍ പൊട്ടിപ്പുറപ്പെടുന്നത്. പരസ്യമായി മുടി മുറിച്ചും ഹിജാബ് കത്തിച്ചും തെരുവിലിറങ്ങിയ ആയിരക്കണക്കിന് സ്ത്രീകളെ ഇറാന്‍ പൊലീസ് തല്ലിച്ചതച്ചതോടെ പ്രക്ഷോഭം ആളിക്കത്തുകയായിരുന്നു. മഹ്‌സ അമിനിയുടേത് കസ്റ്റഡി മരണമെന്നാണ് ആരോപണം.
Read Also:ഹിജാബ് ധരിക്കാതെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
മഹ്‌സയുടെ മരണം ദാരുണമെന്ന് വിശേഷിപ്പിച്ച് ഇറാന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് വലിയ പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. സഖേസില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ടെഹ്‌റാനില്‍ എത്തിയതായിരുന്നു മഹ്‌സയുടെ കുടുംബം. ഇവിടെ വച്ച് സഹോദരനൊപ്പം നില്‍ക്കുമ്പോഴാണ് ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ഇറാന്‍ മതപൊലീസ് മഹ്‌സയെ കസ്റ്റഡിയിലെടുത്തത്.
Story Highlights: indian journalist cut hair on-air in solidarity with Iranian women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here