Advertisement

മനോജ് ചരളേൽ അന്തരിച്ചു

October 10, 2022
Google News 2 minutes Read
manoj charalel passes away

സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗവും തിരുവതാംകൂർ ദേവസ്വം ബോർഡ് അംഗവുമായ മനോജ് ചരളേൽ അന്തരിച്ചു. ( manoj charalel passes away )

കരൾ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് അന്ത്യം സംഭവിച്ചത്. 2017ൽ സിപിഐ പത്തനംതിട്ട ജില്ല അസിസ്റ്റൻറ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കൊറ്റനാട് പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു.

Read Also: സിനിമ, സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു

സ്പീക്കർ ചിറ്റയും ഗോപകുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിയിൽ നിന്ന് ഒരു വർഷം സസ്‌പെൻഷൻ നടപടി നേരിടുകയും ചെയ്തിരുന്നു.ഇതിനുശേഷമാണ് ദേവസ്വം ബോർഡ് അംഗമായി പാർട്ടി നാമനിർദേശം ചെയ്തത്.

Read Also: മുലായം സിംഗ് യാദവ് അന്തരിച്ചു

മികച്ച സംഘാടകൻ എന്ന രീതിയിൽ പാർട്ടിയിൽ മനോജ് ശ്രദ്ധേയനായിരുന്നു.എ ഐ വൈഫിലൂടെ ആണ് പാർട്ടിയിലേക്ക് മനോജ് ചരളേൽ കടന്നുവന്നത്. ഇന്ന് വൈകിട്ട് പത്തനംതിട്ടയിൽ എത്തിക്കുന്ന മൃതദേഹം നാളെ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.

Story Highlights: manoj charalel passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here