അടുത്ത് കണ്ട തട്ടുകടയിൽ കയറി ചായയും പഴംപൊരിയും; മന്ത്രി റിയാസിനൊപ്പം നാടൻ രുചി അറിഞ്ഞ് എൻഎച്ച്ഐ ഉദ്യോഗസ്ഥരും

കണ്ണൂർ ജില്ലയിലെ ദേശീയപാത വികസന പ്രവർത്തനത്തിൻ്റെ പുരോഗതി പരിശോധിക്കുന്നതിനിടയിൽ മന്ത്രി മുഹമ്മദ് റിയാസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും തട്ടുകടയിൽ കയറി ചായയും പഴംപൊരിയും കഴിച്ചത് കണ്ട് നിന്നവർക്കും കൗതുകമായി.
കേരളത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരാണ് ദേശീയപാത വികസന അതോറിറ്റിയുടെ ചുമതലയിൽ ഉള്ളത്. ബനാന ഫ്രൈ എന്ന് പ്രത്യേകം പറഞ്ഞു പരിചയപ്പെടുത്തിയാണ് മന്ത്രി അവർക്ക് പഴം പൊരി എടുത്ത് കൊടുത്തത്.
Read Also: നയൻതാരയ്ക്കും വിഗ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ
ദേശീയപാത വികസന പ്രവർത്തനത്തിൻ്റെ പുരോഗതി പരിശോധിക്കുമ്പോഴും നമ്മുടെ നാടൻ രുചികൾ കേരളത്തിന് പുറത്തുള്ളവർക്ക് പരിചയപ്പെടുത്തി ടൂറിസം വകുപ്പിൻ്റെ ചുമതല കൂടി നിർവഹിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലയിലെ വടകര മുതൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ വരെയുള്ള ദേശീയപാത വികസന പ്രവർത്തനത്തിൻ്റെ പുരോഗതിയാണ് മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത്.
Story Highlights: p a muhammed riyas drinking tea at thattukada
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!