അണ്ടർ 17 വനിതാ ലോകകപ്പ്; അമേരിക്കയ്ക്ക് വമ്പൻ ജയം, ഇന്ത്യക്ക് നിരാശ

അണ്ടർ 17 വനിതാ ലോകകപ്പിൽ ആതിഥേയരായ ഇന്ത്യക്ക് പരാജയത്തോടെ തുടക്കം. ഗ്രൂപ്പ് എയിൽ കരുത്തരായ അമേരിക്കക്കെതിരെ എതിരില്ലാത്ത 8 ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ അണ്ടർ 17 മത്സരങ്ങളിൽ ഇന്ത്യയും ഏറ്റവും കനപ്പെട്ട പരാജയമായി ഇത് മാറി. 7-0ന് ഇന്ത്യയെ കീഴടക്കിയ കൊറിയക്കായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

സെറ്റ് പീസുകളാണ് ഇന്ത്യയെ തകർത്തത്. കോർണറും പെനാൽറ്റിയുമൊക്കെ ഗോളുകളാക്കി മാറ്റാൻ അമേരിക്കയ്ക്ക് സാധിച്ചു. 9ആം മിനിട്ടിൽ മെലിന റെബിംബാസിലൂടെ ഗോൾ വേട്ട ആരംഭിച്ച അമേരിക്ക തുടർ ഇന്ത്യൻ പ്രതിരോധം ഭേദിച്ചു. 15ആം മിനിട്ടിൽ ഷാർലറ്റ് കോലർ, 23ആം മിനിട്ടിൽ ഒന്യേക ഗമേറൊ, 31ആം മിനിട്ടിൽ വീണ്ടും റെബിംബാസ്, 39ആം മിനിട്ടിൽ ജിസേൽ തോംപ്സൺ എന്നിവർ ആദ്യ പകുതിയിൽ ഗോൾ നേടി അമേരിക്കയെ എതിരില്ലാത്ത 5 ഗോളിന് മുന്നിലെത്തിച്ചു. 51ആം മിനിട്ടിൽ എല്ല എമ്രി, 59ആം മിനിട്ടിൽ ടെയ്ലർ സുവാരസ്, 62ആം മിനിട്ടിൽ ഇന്ത്യൻ വംശജ മിയ ഭുട്ട എന്നിവർ കൂടി ഗോൾ നേടിയതോടെ അമേരിക്കൻ ജയം പൂർണം. മത്സരത്തിലെ ഏറ്റവും മികച്ച ഗോളാണ് ഭുട്ട നേടിയത്.
ഗ്രൂപ്പിൽ ഇനി ബ്രസീലും മൊറോക്കോയുമാണ് ഇന്ത്യയുടെ എതിരാളികൾ.
Story Highlights: india lost u17 womens football world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here