Advertisement

ഖാർഗെയ്ക്കാണ് പിന്തുണ, സമൂഹ മാധ്യമങ്ങളിൽ തന്നെ ആക്രമിക്കുന്നത് സിപിഐഎം; രമേശ് ചെന്നിത്തല

October 11, 2022
Google News 3 minutes Read
Support for Mallikarjun Kharge, CPIM attacks me; Ramesh Chennithala

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഖാർഗെയ്ക്ക് പരസ്യപിന്തുണയുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഖാർഗെയെ പിന്തുണയ്ക്കുന്ന പിസിസികളോട് വേണ്ടെന്ന് പറയാനാകില്ല. ഇഷ്ടമുള്ള സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്. ഖാർഗെയ്ക്കാണ് തൻ്റെ പിന്തുണ. ഗുജറാത്തിലെ പ്രചാരണ പരിപാടികളിൽ താൻ പങ്കെടുത്തിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളിൽ തന്നെ ആക്രമിക്കുന്നത് സിപിഐഎംകാരാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ( Support for Mallikarjun Kharge, CPIM attacks me; Ramesh Chennithala ).

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മാത്രം അവശേഷിക്കെ പോരാട്ടം മുറുകുകയാണ്. പിസിസികളുടെ നേതൃത്വത്തിൽ ഖാർഗെയ്ക്ക് സംസ്ഥാനങ്ങളിൽ സ്വീകരണം ലഭിക്കുമ്പോൾ നേർ വിപരീതമാണ് തരൂരിന്റെ പ്രചാരണചിത്രം. ഔദ്യോഗിക സ്ഥാനാർഥിയും അനൗദ്യോഗിക സ്ഥാനാർഥിയും തമ്മിലാണ് മത്സരം എന്ന വിശേഷണത്തെ തരൂർ തള്ളിക്കളഞ്ഞെങ്കിലും, പിസിസികളിൽ നിന്ന് ഖർഗെയക്ക് ലഭിക്കുന്ന സ്വീകരണം ഈ വിശേഷണത്തെ ശരിവയ്ക്കും. പിസിസി അധ്യക്ഷൻ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യം ഖാർഗെയുടെ സ്വീകരണത്തിലുണ്ട്.

Read Also:സിപിഐഎം ഓഫിസിൽ മന്ത്രിക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു; യുഡിഎഫ് നഗരസഭ ചെയർപേഴ്സ്ണിനെതിരെ നടപടിക്കൊരുങ്ങുന്നു

വിവിധ സംസ്ഥാനങ്ങളില്ഡ പ്രമുഖ നേതാക്കളാരും സ്വീകരിക്കാനെത്തിയില്ലെങ്കിലും പ്രവ‍ർത്തകരിൽ നിന്ന് ശശി തരൂരിന് ആവേശത്തോടെയുള്ള സ്വീകരണം ലഭിക്കുന്നുണ്ട്. വോട്ടർ പട്ടികയിൽ പൂർണ്ണ വിവരങ്ങൾ ഇല്ലെന്ന ശശി തരൂരിന്റെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കിയിരുന്നു. പിസിസികൾക്ക് കൈമാറിയ വോട്ടർ പട്ടികയുടെ വിശദാംശങ്ങൾ സ്ഥാനാർത്ഥികൾക്ക് പരിശോധിക്കാമെന്ന് സമിതി വ്യക്തമാക്കി.

9,000 ലധികമുള്ള വോട്ടർമാരിൽ 3,200 ഓളം വോട്ടർമാരുടെ പൂർണ്ണ വിവരങ്ങൾ ഇല്ലെന്നായിരുന്നു ശശി തരൂർ ഉന്നയിച്ച ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തെയും ഇത് ബാധിച്ചു. കേരളത്തിലെ വോട്ടർമാർ പരിചിതമാണെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരെ തിരിച്ചറിയാൻ കഴിയാത്തതായിരുന്നു തരൂർ ക്യാമ്പിനുണ്ടായ തിരിച്ചടി. തരൂരിന്റെ ആരോപണങ്ങളിൽ അടിസ്ഥാനമില്ല എന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം. വോട്ടർമാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പിസിസികൾക്ക് കൈമാറിയിട്ടുണ്ടെന്നും, സ്ഥാനാർത്ഥികൾക്ക് ഇവ പരിശോധിക്കാമെന്നും തിരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കുന്നു.

Story Highlights: Support for Mallikarjun Kharge, CPIM attacks me; Ramesh Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here