Advertisement

സിപിഐഎം ഓഫിസിൽ മന്ത്രിക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു; യുഡിഎഫ് നഗരസഭ ചെയർപേഴ്സ്ണിനെതിരെ നടപടിക്കൊരുങ്ങുന്നു

October 9, 2022
Google News 2 minutes Read
action against udf chancelor

സിപിഐഎം ഓഫിസിൽ മന്ത്രിക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത യുഡിഎഫ് നഗരസഭ ചെയർപേഴ്സ്ണിനെതിരെ നടപടിക്കൊരുങ്ങി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി. മന്ത്രി വിഎൻ വാസവനും ഏരിയ സെക്രട്ടറിക്ക് ഒപ്പമാണ് ഏറ്റുമാനൂർ നഗരസഭ അധ്യക്ഷൻ ലൗലി ജോർജ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്. സർക്കാർ പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു മന്ത്രി സിപിഎം ഓഫീസിൽ വെച്ചു നടത്തിയത്. ( action against udf chancellor )

ഏറ്റുമാനൂർ ബൈപാസിന്റെ ഉദ്ഘാടനം സംബന്ധിച്ച പത്രസമ്മേളനമാണ് മന്ത്രി വിഎൻ വാസവൻ സിപിeഎം ഏരിയ കമ്മറ്റി ഓഫീസിൽ വെച്ച് നടത്തിയത്. എംഎൽഎ ഓഫീസിലോ പ്രസ് ക്ലബ്ബിലോ വച്ച് നടത്തേണ്ട പത്രസമ്മേളനമാണു പതിവ് തെറ്റിച്ച് സിപിഎം ഓഫീസ് വേദിയായത്. ഇതോടെ വിമർശനം ഉയർന്നു. ഏറ്റുമാനൂർ നഗരസഭ അധ്യക്ഷയയും കോൺഗ്രസ്സ് അംഗവുമായ ലൗലി ജോർജും പാർട്ടി ഓഫീസിലെ പത്ര സമ്മേളനത്തിൽ പങ്കെടുത്തു. നഗരസഭയിലെ രാഷ്ട്രീയ ശത്രുവിന്റെ ഓഫീസിൽ പോയി പത്രസമ്മേളനത്തിൽ പങ്കെടുത്തത്തിൽ ജില്ലാ കോണ്ഗ്രസ് കമ്മറ്റി ലൗലിയോട് വിശദീകരണം ചോദിക്കും.

നഗരസഭയിലെ ജീവനക്കാരുടെ ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള നിരവധി പരാതികൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയ്ക്കും സ്ഥലം എംഎൽഎയും മന്ത്രിയുമായ ക വി എൻ വാസവന് മുന്നിൽ നഗരസഭ പാലകുറി എത്തിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ ഒന്നിലും നടപടി ആവുന്നില്ല ആക്ഷേപമാണ് കോണ്ഗ്രസ് ഉന്നയിക്കുന്നത്. ഇതിനിടെയാണ് നഗരസഭാ അധ്യക്ഷയുടെ സിപിഎം ഓഫീസിലെ പരിപാടി.

Story Highlights: action against udf chancellor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here