ഹാൻഡ് പമ്പിൽ നിന്ന് വരുന്നത് മദ്യം; അന്വേഷണത്തിൽ പിടിയിലായത് അനധികൃത മദ്യ റാക്കറ്റ്

മധ്യപ്രദേശിലെ ഭാണാപുരയിൽ അനധികൃത മദ്യവേട്ട. അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യവുമായി ബന്ധിപ്പിച്ചിരുന്ന ഹാൻഡ് പമ്പും പൊലീസ് കണ്ടെത്തി. ഹാൻഡ് പമ്പിൽ നിന്ന് മദ്യമാണ് വന്നുകൊണ്ടിരുന്നത്. പരിശോധനയിൽ എട്ട് ഡ്രം മദ്യം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഈ ഡ്രമ്മുകളിലേക്കാണ് ഹാൻഡ് പമ്പ് ബന്ധിപ്പിച്ചിരുന്നത്. കൃഷിയിടങ്ങളിൽ ഒളിപ്പിച്ച നിലയിലുള്ള ചാരായവും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ആരെയും പിടികൂടാനായിട്ടില്ല. എട്ട് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ഇവർ കടന്നുകളഞ്ഞെന്നും പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: Alcohol Hand Pump Madhya Pradesh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here