Advertisement

സിഗരറ്റുമായി പോയ ട്രക്ക് പിന്തുടര്‍ന്നു; ആറംഗസംഘം ആയുധം കാണിച്ച് കവര്‍ന്നത് 1.36 കോടിയുടെ സിഗരറ്റ് പാക്കറ്റുകള്‍

October 12, 2022
Google News 2 minutes Read

മുംബൈ-അഹമ്മദാബാദ് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രക്കില്‍ നിന്ന് മോഷണം പോയത് 1.36 കോടി രൂപ വിലമതിക്കുന്ന സിഗരറ്റുകള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ആയുധധാരികളായ സംഘം വാഹനം തടഞ്ഞുനിര്‍ത്തിയാണ് കവര്‍ച്ച നടത്തിയത്. ആറുപേര്‍ ചേര്‍ന്ന് ട്രക്ക് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് സിഗരറ്റ് പാക്കറ്റുകളുമായി മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. (Cigarettes Worth 1.3 Crores Looted From Truck)

നവി മുംബൈയിലെ റബാലെയില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്നു ട്രക്ക്. മാണ്ട്വി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മോഷണം നടന്നത്.

Read Also: നരബലി നടത്തിയത് സർവൈശ്വര്യ പൂജയ്ക്ക് വേണ്ടി; പത്മയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം എത്തിയത് നരബലിയിൽ

കാറിലെത്തിയ അക്രമി സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി ട്രക്ക് ആളൊഴിഞ്ഞ ഭാഗത്തെത്തിച്ചാണ് കവര്‍ച്ച നടത്തിയത്. ട്രക്കിലുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റ് മുഴുവന്‍ മോഷ്ടിച്ച ശേഷം ചരോട്ടി ടോള്‍ ബൂത്തിന് സമീപത്തുവച്ച് അക്രമി സംഘം ഡ്രൈവറെ വിട്ടയയ്ക്കുകയായിരുന്നു.

Story Highlights: Cigarettes Worth 1.3 Crores Looted From Truck

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here