Advertisement

മലയൻകീഴ് പീഡനം: എസ്എച്ച്ഒയുടെ മുൻകൂർ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി

October 13, 2022
Google News 2 minutes Read

മലയൻകീഴ് പീഡനത്തിൽ എസ്എച്ച്ഒയുടെ മുൻകൂർജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. പീഡനാരോപണം ഉന്നയിച്ച യുവതിയുടെതാണ് ഹർജി നൽകിയത്. കേരളാ ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം ഉത്തരവിന് എതിരെ ആണ് ഹർജി. ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് നാളെ ഹർജി പരിഗണിക്കും.

വിവാഹ വാഗ്ദാനം നല്‍കി സൈജു പീഡനത്തിനിരയാക്കി എന്നാണ് വനിത ഡോക്ടറുടെ പരാതി. ഭര്‍ത്താവിന്റെ കൂടെ വിദേശത്ത് കഴിഞ്ഞിരുന്ന ഡോക്ടര്‍ നാട്ടില്‍ തന്റെ ഉടമസ്ഥതയിലുള്ള കട ഒരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് സൈജുവുമായി പരിചയത്തിലായത്.

Read Also: ഇലന്തൂർ നരബലി; രണ്ടാം ദിവസവും പോസ്റ്റുമോർട്ടം നടപടികൾ പൂർണ്ണമായും പൂർത്തിയായില്ല

2019ല്‍ സൈജു വനിതാ ഡോക്ടറുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പല തവണ പീഡനത്തിന് ഇരയാക്കുകയും പണം കടം വാങ്ങുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

Read Also: ‘ആദ്യം കൈകൾ വെട്ടി, പിന്നീട് കഴുത്തറുത്ത് സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി’; നരബലി പൊലീസിനോട് വിശദീകരിച്ച് ലൈല

സൈജുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഡോക്ടറുടെ വിവാഹ ബന്ധം വേര്‍പ്പെട്ടു. നേരത്തെ വിവാഹിതനായിരുന്ന സൈജു ഭാര്യയുമായി വേര്‍പിരിഞ്ഞെന്നും തന്നെ വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വര്‍ഷങ്ങള്‍ കബളിപ്പിച്ചുവെന്നും പരാതിക്കാരി പൊലീസിന് മൊഴി നല്‍കി.

Story Highlights: malayinkeezhu harassment Petition in Supreme Court seeking cancellation of SHO anticipatory bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here