Advertisement

യുഎഇയുടെ അക്ഷര ന​ഗരിയിൽ എഴുത്തിന്റെ ഉത്സവത്തിന് തിരിതെളിയാൻ ഏതാനും ദിവസങ്ങൾ മാത്രം

October 13, 2022
Google News 2 minutes Read

യുഎഇയുടെഅക്ഷര ന​ഗരിയിൽ എഴുത്തിന്റെ ഉത്സവത്തിന് തിരിതെളിയാൻ ഏതാനും ദിവസങ്ങൾ മാത്രം. വാക്ക് പ്രചരിപ്പിക്കുക എന്ന പ്രമേയത്തിലാണ് പുസ്തകമേളയുടെ നാൽപ്പത്തിയൊന്നാമത് എഡിഷൻ നടക്കുക. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം. പുസ്തകോത്സവത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്ന നിരവധി സാംസ്കാരിക പരിപാടികളും സംവാദങ്ങളും ഒരുക്കിയതായി സംഘാടകർ വ്യക്തമാക്കി.

നവംബർ രണ്ട് മുതൽ 13 വരെ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2200 ലധികം പ്രസാധകർ പങ്കെടുക്കുമെന്ന് ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കദ് അൽ ആമിരി അറിയിച്ചു. ഇന്ത്യ, യു കെ, സിറിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ പ്രസാധകരെത്തുക. ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.

Read Also: ‘ആദ്യം കൈകൾ വെട്ടി, പിന്നീട് കഴുത്തറുത്ത് സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി’; നരബലി പൊലീസിനോട് വിശദീകരിച്ച് ലൈല

ഇത്തവണ ഇന്ത്യയിൽ നിന്നു 112 പ്രസാധകർ പങ്കെടുക്കും. ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണ്. അറബ് ലോകത്തു നിന്ന് 1298, രാജ്യാന്തര തലത്തിൽ നിന്ന് 915 പ്രസാധകർ പങ്കെടുക്കുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് റക്കാദ് അൽ അംറി പറഞ്ഞു

കലാ–സാംസ്കാരിക പരിപാടികൾ, ചർച്ചകൾ, ശിൽപശാലകൾ, സംവാദങ്ങൾ, പുസ്തക പ്രകാശനം, പാചകം, നാടകം, സംഗീത പരിപാടി തുടങ്ങിയവ 12 ദിവസത്തെ മേളയിൽ അരങ്ങേറും.

Story Highlights: Sharjah book fair to showcase over 1.5 million titles from 95 countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here