Advertisement

നിയമനടപടിയിൽ നിന്നും ഒഴിവാക്കാൻ ആകും എംഎൽഎ ഒളിവിൽ പോയത്; കെ സുധാകരൻ

October 14, 2022
Google News 2 minutes Read

എൽദോസ് കുന്നപ്പിളിൽ എംഎൽഎക്കെതിരെ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എംഎൽഎയോട് വിശദീകരണം തേടിയിട്ടുണ്ട്, മറുപടിയില്ലെങ്കിൽ നടപടിയെടുക്കും. എന്താണ് സംഭവിച്ചതെന്നതിൽ എംഎൽഎയുടെ ഭാഗം കേൾക്കാനാണ് വിശദീകരണം തേടിയത്. പക്ഷേ വിശദീകരണം കിട്ടിയിട്ടില്ല.(will take action against eldose kunnappillil- ks sudhakaran)

എംഎൽഎയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല. നിയമനടപടിയിൽ നിന്നും ഒഴിവാക്കാൻ ആകും എംഎൽഎ ഒളിവിൽ പോയത്. പ്രതികൾ ഒളിവിൽ പോകുന്നതിൽ അത്ഭുതമില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി.

Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു

ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതുപോലെ ഒരാളെ സംരക്ഷിക്കേണ്ട അവസ്ഥ കെപിസിസിക്ക് ഇല്ല. അങ്ങനെ തരംതാഴുകയും ഇല്ല.

കമ്മീഷനെ വച്ച് തീവ്രത അളക്കില്ല. അത് കോൺഗ്രസിന്‍റെ നിലപാട് അല്ല.ഇതൊക്കെ സിപിഐഎം ചെയ്യുന്നതാണ്.കുറ്റം ചെയ്തവർക്കെതിരെ കോൺഗ്രസ് നടപടി എടുക്കും. കെപിസിസി അംഗം മാത്രമാണെങ്കിലും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്നും കെ സുധാകരൻ പറഞ്ഞു.

Story Highlights: will take action against eldose kunnappillil- ks sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here