Advertisement

‘ടി20 ലോകകപ്പിൽ സ്കൈ എക്‌സ് ഫാക്‌ടറായി മാറും’: സൂര്യകുമാറിനെ പ്രശംസിച്ച് രോഹിത് ശർമ്മ

October 15, 2022
Google News 2 minutes Read

പരുക്കേറ്റ താരങ്ങളുടെ അഭാവം നികത്താനുള്ള കരുത്ത് ടീമിനുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവം മറികടക്കാനുള്ള താരങ്ങൾ ഇന്ത്യയ്ക്കുണ്ട്. സൂര്യകുമാർ യാദവ് ടി20 ലോകകപ്പിലെ എക്‌സ്-ഫാക്‌ടറായി മാറുമെന്നും രോഹിത്. മിഷൻ ടി20 ലോകകപ്പിനായി ടീം ഇന്ത്യ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ്. ഒക്ടോബർ 23ന് മെൽബണിൽ പാകിസ്താനെതിരെയാണ് ആദ്യ മത്സരം.

‘പരുക്കുകൾ കളിയുടെ ഭാഗമാണ്. ഇത്രയും മത്സരങ്ങൾ കളിച്ചാൽ പരുക്കുകൾ സംഭവിക്കും. കഴിഞ്ഞ ഒരു വർഷമായി ഞങ്ങളുടെ ശ്രദ്ധ ബെഞ്ച് സ്ട്രെങ്ത് വർധിപ്പിക്കാനായിരുന്നു. നിരവധി താരങ്ങൾക്ക് അവസരം നൽകി, അവർ നന്നായി കളിച്ചു. എല്ലാ കളിക്കാർക്കും അവസരം നൽകേണ്ടത് പ്രധാനമാണ്. ലോകകപ്പിൽ ടീമിനൊപ്പമുള്ള ബൗളർമാർ വേണ്ടത്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പരുക്കേറ്റ താരങ്ങളുടെ അഭാവം നികത്താനുള്ള കരുത്ത് ബെഞ്ചിന് ഉണ്ട്’ – ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ രോഹിത് പറഞ്ഞു.

‘ലോകകപ്പ് പ്രധാനമാണെങ്കിലും ബുംറയുടെ കരിയറാണ് അതിനെക്കാൾ ഞങ്ങൾക്ക് പ്രധാനം. അദ്ദേഹത്തിന് 28 വയസ്സ് മാത്രമേ ഉള്ളൂ. ഒരു നീണ്ട കരിയർ മുന്നിലുണ്ട്. ഞങ്ങൾക്ക് അത്തരം റിസ്ക് എടുക്കാൻ കഴിയില്ല. സ്പെഷ്യലിസ്റ്റിനും ഇതേ നിർദ്ദേശം ഉണ്ടായിരുന്നു, അവൻ കൂടുതൽ മത്സരങ്ങൾ ജയിക്കും. അവനെ തീർച്ചയായും മിസ് ചെയ്യും. സൂര്യ മികച്ച ഫോമിലാണ്. ലോക കപ്പിലും ഈ ഫോം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മവിശ്വാസമുള്ള കളിക്കാരനാണ് സ്കൈ. തന്റെ കഴിവുകൾ സമർത്ഥമായി ഉപയോഗിച്ച് നിർഭയമായി അവൻ കളിക്കുന്നു. ഈ ലോക കപ്പിൽ സൂര്യ എക്സ്-ഫാക്ടർ ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ – രോഹിത് കൂട്ടിച്ചേർത്തു.

Story Highlights: India Have Bench Strength To Cover Injuries: Rohit Sharma 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here