ദുരന്ത നിവാരണ നിയമത്തിന്റെ മറവിൽ കൊവിഡ് കാലത്ത് നടന്നത് വൻ കൊള്ള; മുഖ്യമന്ത്രിയും ഭാഗമാണെന്ന് വി ഡി സതീശൻ

ദുരന്ത നിവാരണ നിയമത്തിന്റെ മറവിൽ വൻ കൊള്ളയാണ് കൊവിഡ് കാലത്ത് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുര കത്തുമ്പോൾ വാഴ വെട്ടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ലോകായുക്ത നോട്ടീസയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇത്രയും വലിയ കൊള്ള നടന്നതെങ്കിൽ മുഖ്യമന്ത്രിയും അതിന്റെ ഭാഗമാകുമെന്നും വി ഡി സതീശൻ ഫേസ്ബുക്കിലൂടെ പറഞ്ഞു.(lokayukta case v d satheeshan against pinarayi vijayan)
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
വി ഡി സതീശൻ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞത്:
‘ദുരന്ത നിവാരണ നിയമത്തിന്റെ മറവിൽ വൻ കൊള്ളയാണ് കോവിഡ് കാലത്ത് നടന്നത്. ലോകായുക്ത പ്രാഥമിക നിരീക്ഷണം നടത്തി ഗവൺമെന്റിന്റെ വാദങ്ങൾ കേട്ടതാണ്. പുരകത്തുമ്പോൾ വാഴ വെട്ടുന്നത് ശരിയല്ല എന്ന നിലപാടോടുകൂടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദുരന്ത നിവാരണ നിയമത്തിന്റെ മറവിൽ വൻ കൊള്ളയാണ് കോവിഡ് കാലത്ത് നടന്നത്.ആ കോവിഡ് കാലത്തെ കൊള്ളയാണ് ലോകായുക്തയ്ക്ക് മുന്നിൽ ഇപ്പോൾ ഉള്ളത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇത്രയും വലിയ കൊള്ള നടന്നതെങ്കിൽ മുഖ്യമന്ത്രിയും അതിന്റെ ഭാഗമാകും’.
അതേസമയം കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ പറഞ്ഞു. ആദ്യഘട്ടത്തില്‍ പര്‍ച്ചേസ് നടത്തിയത് അടിയന്തര സാഹചര്യത്തിലാണ്. അന്ന് പരിഗണന നല്‍കിയത് ജനങ്ങളുടെ ജീവനായിരുന്നു. കാര്യങ്ങള്‍ ലോകായുക്തയെ ബോധ്യപ്പെടുത്തുമെന്നും കെ കെ ശൈലജ പറഞ്ഞു.
കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.’500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 50,000 കിറ്റിന് ഓര്‍ഡര്‍ നല്‍കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ്’ കെ കെ ശൈലജ പറഞ്ഞു. പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഒന്നും പ്രശ്‌നമല്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
Story Highlights: lokayukta case v d satheeshan against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here