Advertisement

‘ഹലാല്‍ ഫ്രീ ദീപാവലി’ വേണം; പൂജാ സാധനങ്ങള്‍ മുസ്ലിം കച്ചവടക്കാരില്‍ നിന്ന് വാങ്ങുന്നതിനെതിരെ ശ്രീരാമ സേന

October 15, 2022
Google News 2 minutes Read
srirama sena chief says should celebrate halal free deepavali

‘ഹലാല്‍ ഫ്രീ ദീപാവലി’ക്ക് ആഹ്വാനം ചെയ്ത് ശ്രീരാമ സേന മേധാവി. മുസ്ലീം കച്ചവടക്കാരില്‍ നിന്ന് പൂജാ സാധനങ്ങള്‍ വാങ്ങുന്നത് ശാസ്ത്രത്തിന് എതിരായിരിക്കുമെന്നാണ് ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക് ഉന്നയിക്കുന്ന വാദം. ‘ഹലാല്‍ രഹിത ദീപാവലി’ ആഘോഷത്തിനും ശ്രീരാമസേന ആഹ്വാനം ചെയ്തു.

മുസ്ലീം കച്ചവടക്കാരില്‍ നിന്ന് പൂജാ സാധനങ്ങള്‍ വാങ്ങുന്നത് ഹിന്ദു സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നാണ് ശ്രീരാമ സേന മേധാവി പ്രമോദ് മുത്തലിക് ഉന്നയിക്കുന്ന വാദം.പൂജയ്ക്ക് ആവശ്യമായ കരിമ്പ്, പൂക്കള്‍, പഴങ്ങള്‍, വാഴച്ചെടികള്‍ എന്നിവ മുസ്ലീം കച്ചവടക്കാരില്‍ നിന്ന് വാങ്ങരുതെന്ന് ഹിന്ദുക്കളോട് പറയില്ല. പക്ഷേ അതിന് പ്രേരിപ്പിക്കുമെന്ന് മുത്തലിക് പറഞ്ഞു.

Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും

ഹലാല്‍ സര്‍ട്ടിഫിക്കേഷനെ വന്‍ അഴിമതിയെന്ന് വിശേഷിപ്പിച്ച മുത്തലിക്ക്, ഹലാല്‍ സര്‍ട്ടിഫിക്കേഷന് സര്‍ക്കാരില്‍ നിന്ന് അംഗീകാരമൊന്നും ലഭിച്ചിട്ടില്ലെന്നും അത് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പറഞ്ഞു.
സര്‍ക്കാര്‍ അംഗീകാരം ഇല്ലാതിരുന്നിട്ടും മരുന്നുകളും ഭക്ഷണവുമുള്‍പ്പെടെയുള്ളവയ്ക്ക് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നു. ഈ രീതി ഉടന്‍ അവസാനിപ്പിക്കണമെന്നും ഹിന്ദു സംഘടനകള്‍ ഇതിനെ പിന്തുണയ്ക്കണമെന്നും ശ്രീരാമസേന ആവശ്യപ്പെട്ടു.

Story Highlights: srirama sena chief says should celebrate halal free deepavali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here