Advertisement

യൂറോപ്യൻ ക്ലബ് ഫുട്ബോൾ; ബാഴ‍്‍സിലോണ-റയൽ മാഡ്രിഡ് പോരാട്ടം ഇന്ന്

October 16, 2022
Google News 2 minutes Read

ഫുട്ബോളിലെ ക്ലാസിക് പോരാട്ടത്തിന് കളം ഒരുങ്ങി. യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടങ്ങളാണ് നടക്കുന്നത്. എൽ ക്ലാസിക്കോ പോരിൽ ബാഴ്സിലോണ-റയൽ മാഡ്രിഡിഡുമായി ഏറ്റുമുട്ടും. ഇം​ഗ്ലണ്ടിൽ കരുത്തരായ മാഞ്ചസ്റ്റ‍ർ സിറ്റിയും- ലിവർപൂളും ഏറ്റുമുട്ടും.

സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരിന് വേദിയാകുന്നത് റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാ​ഗോ ബെ‍ർണബ്യൂ ആണ്. തകർപ്പൻ ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡിനാണ് അൽപ്പം മുൻതൂക്കം. ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിനിടെ പരുക്കേറ്റ അന്റോണിയോ റൂഡി​ഗർ റയലിന്റെ ആദ്യഇലവനിൽ ഉണ്ടാകും. പരുക്കിന്റെ പിടിയിലുളള ​ഗോൾകീപ്പ‍ർ തീബോ കോർട്ടോയിസ് കളിക്കില്ല. ജൂലസ് കുണ്ടെയുടെ തിരിച്ചുവരവ് ബാഴ്സയും ആശ്വാസം തന്നെ. ചാമ്പ്യൻസ് ലീ​ഗിൽ മോശം പ്രകടനമാണെങ്കിലും,ലാ ലീ​ഗയിൽ മിന്നും ഫോമിലാണ് ബാഴ്സ.

Read Also: ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് ഇൻ്ററിൻ്റെ പൂട്ട്; വീണ്ടും യൂറോപ്പ ലീഗ്?

8 മത്സരങ്ങളിൽ നിന്ന് ഇരു ടീമുകൾക്കും 22 പോയിന്റ് വീതമാണുളളത്. രാത്രി 7.45ന് ആണ് മത്സരം. ഇം​ഗ്ലീഷ് പ്രീമിയ‍ർ ലീ​ഗിൽ മാഞ്ചസ്റ്റ‍ർ സിറ്റി-ലിവ‍ർപൂളിനെ നേരിടും. തക‍ർപ്പൻ ഫോമിൽ കളിക്കുന്ന എ‍ർലിം​ഗ് ഹാലൻഡിനെ പിടിച്ചുകെട്ടുക ചെമ്പടയ്ക്ക് എളുപ്പമാകില്ല. ലീ​ഗിൽ പതിനോന്നാം സ്ഥാനത്തുളള ലിവർപൂളിന് ജയം അനിവാര്യമാണ്. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. ഫ്രഞ്ച് ലീ​ഗിൽ ചിരവൈരികളായ പിഎസ്ജി-മാഴസയെ നേരിടും.

Story Highlights: Real Madrid vs Barcelona, 2022 El Clasico

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here