Advertisement

“ആശാന്റെ കാൽ തല്ലിയൊടിച്ചു”; കുശലം പറയാൻ സിംഹമാണ് നല്ലത്, വൈറലായി അജുവിന്റെ വിഡിയോ

October 17, 2022
Google News 0 minutes Read

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ് അജു വർഗീസ്. ‘മലർവാടി ആർട്സ് ക്ലബ്’ എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ അജു കഴിഞ്ഞ 10 വർഷമായി നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിട്ടുണ്ട്. സിനിമനിർമാണത്തിലും സജീവമാണ് താരം. മലയാളികളെ പൊട്ടിചിരിപ്പിച്ചും അഭിനയിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി അജു വർഗീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ വിഡിയോയാണ് ശ്രദ്ധനേടുന്നത്.

നർമത്തിൽ ചാലിച്ച തന്റെ സംഭാഷണങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരം ഇത്തവണ ഒരു സിംഹത്തിന് മുന്നിലാണ് തന്റെ തമാശകൾ എടുത്തിരിക്കുന്നത്. ഒരു ചില്ലിന് അപ്പുറവും ഇപ്പുറവും ഇരുന്ന് സിംഹത്തോട് കുശലം പറയുന്ന അജുവിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അജുവിനെ കണ്ടതും സിംഹം അടുത്തേയ്ക്ക് വരുന്നത് വിഡിയോയില്‍ കാണാം.

മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിലെ ആശാന്റെ കാല്‍ തല്ലിയൊടിച്ചു എന്ന ഹിറ്റ് സംഭാഷണമാണ് വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്. ഗ്ലാസ് ഇല്ലായി​രുന്നുവെങ്കില്‍ അജുവിന്റെ കാര്യത്തിൽ തീരുമാനമായേനെ തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here