Advertisement

നിങ്ങളുടെ ചർമപ്രശ്‌നങ്ങൾക്ക് കാരണം ബ്ലൂ ലൈറ്റോ ? എങ്ങനെ ചർമത്തെ സംരക്ഷിക്കാം ?

October 17, 2022
Google News 2 minutes Read
blue light effects on skin

ഓഫിസിൽ ഇരിക്കുമ്പോൾ കമ്പ്യൂട്ടർ, വീട്ടിലെത്തിയാൽ മൊബൈലോ, ലാപ്‌ടോപ്പോ…ഈ ഡിവൈസുകൾ പുറപ്പെടുവിക്കുന്ന ബ്ലൂ ലൈറ്റിൽ നിന്ന് മനുഷ്യന് മോചനമില്ല. പക്ഷേ ഇത്തരം ബ്ലൂ ലൈറ്റ് ചർമത്തിനേറെ ദോഷകരമാണ്. പിഗ്മെന്റേഷൻ, ഫോട്ടോ ഏജിംഗ് തുടങ്ങിയവയ്ക്ക് കാരണം ബ്ലൂ ലൈറ്റാണെന്നാണ് പഠനങ്ങൾ പറയുന്നത്. ( blue light effects on skin )

ഓക്‌സിഡേറ്റിവ് സ്‌ട്രെസ്, ഫ്രീ റാഡിക്കൽ ഡാമേജ്, കൊളാജൻ നശിക്കൽ എന്നിവയ്ക്കും ബ്ലൂലൈറ്റ് കാരണമാണ്. ശരീരത്തിലെ മെലാനിൻ വർധിപ്പിച്ച് ഹൈപർപിഗ്മെന്റേഷൻ ഉണ്ടാക്കുകയും ഫ്രെക്കിൾസിന് കാരണമാകുകയും ചെയ്യാറുണ്ട്.

ഇതിനെ ചെറുക്കാൻ എന്ത് ചെയ്യണം ? ഇതിനുള്ള ഉത്തരം നൽകുകയാണ് പ്രശസ്ത ചർമരോഗ വിദഗ്ധ ഡോ.ഗുർവീൻ വരൈച്ച്.

Read Also: മുഖത്ത് ഐസ് വയ്ക്കുന്നത് ഗുണകരമാണോ ? ചർമ വിദഗ്ധർ പറയുന്നതിങ്ങനെ

ആദ്യ പടി സൺസ്‌ക്രീനാണ്. കുറഞ്ഞത് എസ്പിഎഫ് 30 ഉള്ള സൺസ്‌ക്രീനുകളാണ് ഉപയോഗിക്കേണ്ടത്. 10 മുതൽ 12 മണിക്കൂറിലേറെ ബ്ലൂ ലൈറ്റ് എക്‌സ്‌പോഷറുണ്ടെങ്കിൽ സൺസ്‌ക്രീനിൽ സിങ്ക് ഓക്‌സൈഡ് അല്ലെങ്കിൽ ടൈറ്റാനിയം ഓക്‌സൈഡുള്ളതാണ് നല്ലത്.

മുഖത്ത് ഉപയോഗിക്കുന്ന ക്രീമിലും സീറമിലും വിറ്റമിൻ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ടെങ്കിൽ ഇവ നമ്മെ സംരക്ഷിക്കും.

നിങ്ങൾ ഫോട്ടോസെൻസിറ്റീവ് ആയ വ്യക്തിയാണെങ്കിൽ ഓരോ 4 മണിക്കൂറിലും മുഖത്ത് സൺസ്‌ക്രീൻ ഉപയോഗിക്കുന്നതാണ് നല്ലത്.

Story Highlights: blue light effects on skin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here