കെഎസ്ആർടിസി യാത്രക്കാരനിൽ നിന്ന് 27.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

കെഎസ്ആർടിസി യാത്രക്കാരനിൽ നിന്നും എക്സൈസ് സംഘം 27.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ചോപ്പാടെയെ ( 24 ) എക്സൈസ് അറസ്റ്റ് ചെയ്തു.
Read Also: കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് പണം കാണാതായി
കാസർഗോഡ് – പയ്യന്നൂർ ബസിൽ നിന്നാണ് പണവുമായി മഹാരാഷ്ട്ര സ്വദേശിയെ പിടികൂടിയത്. ബാഗിലും വസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കുഴൽപ്പണം. ഇയാളെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകൂവെന്ന് എക്സൈസ് സംഘം അറിയിച്ചു.
Story Highlights: Black money seized native of Maharashtra
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!