Advertisement

നില മർന്ന് ഗവർണർ; രാജ് ഭവനിൽ നിന്നുള്ള പ്രതികരണം സാമാന്യബോധം പോലും നഷ്ടപ്പെട്ട നിലയിലെന്ന് ദേശാഭിമാനി മുഖപ്രസംഗം

October 18, 2022
Google News 2 minutes Read

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ എം മുഖപത്രമായ ദേശാഭിമാനി. ഗവർണർ നില മറന്നു പെരുമാറുന്നുവെന്ന് സിപിഐഎം മുഖപത്രത്തിൽ പറയുന്നു. ഗവർണറുടെ നടപടികളും പ്രതികരണങ്ങളും നിയമപരവും യുക്തിസഹവും അല്ലാതായിട്ട് കുറച്ചുകാലമായി. രാജഭവനിൽ നിന്നുള്ള പ്രതികരണം സാമാന്യബോധം പോലും നഷ്ടപ്പെട്ട നിലയിലെന്നും കുറ്റപ്പെടുത്തൽ.

ഭരണഘടന വിരുദ്ധമായ ഒരു നടപടിയും നിലനിൽക്കില്ല. ഗവർണർ തുടരെ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ അവഗണിക്കാവുന്നതല്ല. കേന്ദ്രസർക്കാറിന്റെ ചട്ടുകമായി ഗവർണറെ ഉപയോഗിക്കാനാണ് നീക്കമെങ്കിൽ കേരളം വഴങ്ങില്ലെന്നും സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിൽ പറയുന്നു.

അതേസമയം മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിയെ ഗൗരവമായി നേരിടാനാണ് സി.പി.ഐ.എം തീരുമാനം.ബില്ലുകൾ പിടിച്ചു വെച്ചിരിക്കുന്ന ഗവർണറുടെ നിലപാട് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ഭരണസ്തംഭനം ഉണ്ടാക്കാനാണോയെന്നും സിപിഐഎം സംശയിക്കുന്നുണ്ട്. ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കണമെന്നാവശ്യം മുന്നണിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.

Read Also: അന്തസിന് കളങ്കം വരുത്തിയാൽ നടപടി, മന്ത്രിമാരുടെ പദവി റദ്ദാക്കാൻ മടിക്കില്ല; ഭീഷണിയുമായി ഗവർണർ

സംസ്ഥാനചരിത്രത്തില്‍ ഇതുവരെ ഒരു ഗവര്‍ണറും നടത്തിയിട്ടില്ലാത്ത പ്രസ്താവനയാണ് ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്.തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പിന്‍വലിക്കാന്‍ വരെ മടിക്കില്ലെന്ന പ്രസ്താവനയ്ക്കെതിരെ മന്ത്രിമാർ തന്നെ രംഗത്തെത്തി. വിഷയത്തെ വലിയ ഗൗരവത്തിൽ കാണാനാണ് സി.പി.ഐ.എം തീരുമാനിച്ചിരിക്കുന്നത്.

Story Highlights: Deshabhimani editorial Against Governor Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here