യുക്രൈന് യു.എ.ഇയുടെ സാമ്പത്തിക സഹായം; 10 കോടി ഡോളർ കൈമാറും

യുദ്ധം സൃഷ്ടിച്ച കെടുതികൾ മറികടക്കാൻ യുക്രൈന് പത്ത് കോടി ഡോളറിന്റെ സഹായം അനുവദിച്ച് യു.എ.ഇ. ജീവകാരുണ്യ സഹായമായാണ് തുക പ്രഖ്യാപിച്ചത്. അഭയാർഥികളുടെ ക്ഷേമത്തിനും തുക വിനിയോഗിക്കും.(uae financial assistance to ukraine 10 crores)
പ്രതിസന്ധിയിൽ വലയുന്ന യുക്രൈന് 10 കോടി ഡോളർ വലിയ പിന്തുണയാകും. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
യുദ്ധത്തിന്റെയും സംഘർഷത്തിൻറെയും ഘട്ടങ്ങളിൽ ഐക്യദാർഢ്യം അറിയിക്കുന്നതിന്റെ ഭാഗമായാണ് സഹായം അനുവദിച്ചതെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹീം അൽ ഹാഷ്‌മി പറഞ്ഞു.
Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ
യുക്രൈൻ പ്രതിസന്ധിയുടെ മാനുഷിക ആഘാതം ലഘൂകരിക്കാൻ നടത്തിവരുന്ന നീക്കങ്ങളുടെ ഭാഗമായി നേരത്തെയും യു.എ.ഇ സഹായം അനുവദിച്ചിരുന്നു. ഇതിനായി പോളണ്ടിലേക്കും മോൾഡോവയിലേക്കും സഹായവുമായി വിമാനങ്ങൾ അയക്കുകയുണ്ടായി. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് മാനുഷിക സഹായമെത്തിക്കുന്നതിന് നേരത്തെ തുടക്കം കുറിച്ചത്.
Story Highlights: uae financial assistance to ukraine 10 crores
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here