Advertisement

കഞ്ചാവ് വീട്ടിലെത്തിക്കാനൊരുങ്ങി ഊബർ ഈറ്റ്‌സ്; വിതരണം കാനഡയിൽ

October 19, 2022
Google News 2 minutes Read

കാനഡയിലെ ടൊറന്റോയിലാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യാൻ തയ്യാറെടുക്കുന്നത്. ആളുകളുടെ വീട്ടുപടിക്കൽ ഇതോടെ കഞ്ചാവ് എത്തും എന്ന പ്രത്യേകത ഇതിനുണ്ട്. ഓൺലൈനിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫ്‍ലിയുമായി സഹകരിച്ച് കൊണ്ടാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യുകയെന്ന് കാനഡയിലെ ഊബർ ഈറ്റ്സ് ജനറൽ മാനേജർ ലോല കാസിം പറഞ്ഞു.(ubereats to deliver marijuana)

‘ഞങ്ങൾ വ്യാവസായിക നേതാക്കന്മാരായ ലീഫ്‍ലി പോലുള്ളവയുമായി സഹകരിച്ച് റീട്ടെയിലർമാരെ മികച്ച തരത്തിൽ കഞ്ചാവ് വിൽപനയ്ക്ക് സഹായിക്കുകയാണ്. ടൊറന്റോയിലെ ആളുകൾക്ക് അതുവഴി നിയമാനുസൃതമായി തന്നെ വീട്ടുപടിക്കൽ കഞ്ചാവ് എത്തും. അത് നിയമവിരുദ്ധമായ കഞ്ചാവ് വിൽപന പോലെയുള്ള പ്രവർത്തനങ്ങൾ തടയാനും സഹായിക്കും’ എന്ന് കാനഡയിലെ ഊബർ ഈറ്റ്സ് ജനറൽ മാനേജർ ലോല കാസിം പറഞ്ഞു.

Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ

നവംബർ മുതലാണ് ഊബർ ഈറ്റ്സ് ഈ സേവനം തുടങ്ങുക. എന്നാൽ, ഇതുപോലെ കഞ്ചാവ് വാങ്ങുന്നതിനും നിയമപരമായ അനുമതി വാങ്ങേണ്ടതുണ്ട്. ടൊറന്റോയിൽ കഞ്ചാവ് വേണം എന്ന് ആ​ഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഊബർ ഈറ്റ്സ് ആപ്പ് തുറന്ന ശേഷം എവിടെ നിന്നുമാണ് വേണ്ടത് എന്നത് തെരഞ്ഞെടുക്കാം. എന്നാൽ, ഓർഡർ ചെയ്യുന്ന ആളുകൾക്ക് കുറഞ്ഞത് 19 വയസ് എങ്കിലും പ്രായം ഉണ്ടാവണം. കാനഡയിലെ നിയമം അനുസരിച്ചാണ് ഇത്. കഞ്ചാവ് വലിച്ച ശേഷം ആളുകൾ വാഹനമോടിച്ച് പോകുന്നത് പോലെയുള്ള അപകടങ്ങൾ ഒരു പരിധി വരെ ഇതുവഴി ഇല്ലാതെയാവും എന്നും ഊബർ ഈറ്റ്സും ലീഫ്‍ലിയും പ്രതീക്ഷിക്കുന്നുണ്ട്.

Story Highlights: ubereats to deliver marijuana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here