Advertisement

“തല നരക്കുവതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തതല്ലെന്റെ യുവത്വവും”; തന്നെ ആക്ഷേപിക്കാൻ അമൂൽ ബേബിയായ രാഹുലാരാണ്: കേരളം ചർച്ച ചെയ്ത വിഎസിന്റെ ചുട്ട മറുപടി

October 20, 2022
2 minutes Read
v s achuthanandan and rahul gandhi

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആദ്യം വി.എസിന് സീറ്റ് നിഷേധിച്ചെങ്കിലും അപ്രതീക്ഷിതമായി വി.എസ്. വീണ്ടും സ്ഥാനാർഥിയായെത്തിയത് അക്ഷരാർഥത്തിൽ നടുക്കിയത് പ്രതിപക്ഷത്തെയാണ്. ആരും വിചാരിക്കാത്തതാണ് നടന്നത്. വി.എസിന് സീറ്റ് നിഷേധിക്കാൻ പാർട്ടിക്കകത്ത് ഉയർന്ന വിമർശമായ പ്രായപ്രശ്‌നത്തിൽ പിടിക്കാൻ ഇതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം തീരുമാനിച്ചു ( v s achuthanandan and rahul gandhi ).

വീടുകയറിയുള്ള പ്രചരണത്തിലും പ്രാദേശികയോഗങ്ങളിലും മാത്രമല്ല ആ പ്രചരണമുണ്ടായത്‌. വലിയ റാലികളിലും പ്രായം തന്നെ ചർച്ചയാക്കി. അങ്ങനെയിരിക്കെയാണ് എഐസിസി പ്രസിഡന്റ് സോണിയാഗാന്ധിയും മകനും എഐസിസി ജനറൽ സെക്രട്ടറിയുമായ രാഹുൽ ഗാന്ധിയും ഹെലികോപ്റ്ററിൽ പ്രചരണത്തിനായി ഓരോ ജില്ലയിലുമെത്തിയത്.

Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ

കോഴിക്കോട്ടെ റാലിയിൽ രാഹുൽ വി.എസിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ചു. ഇവിടെ മുഖ്യമന്ത്രിയാവാൻ വീണ്ടും മത്സരിക്കുന്നയാൾക്ക് അപ്പോഴേക്കും 95 വയസ്സാകുമെന്നടക്കമുള്ള വാക്കുകൾ.. ദൃശ്യ മാധ്യമങ്ങളിലെല്ലാം കളിയാക്കൽപോലെ അത് നിറഞ്ഞു. പിറ്റേന്ന് പത്രങ്ങളിലും വലിയ വാർത്തയായി.

മലമ്പുഴ മണ്ഡലത്തിലെ പ്രചരണവുമായി ബന്ധപ്പെട്ട് പാലക്കാട്ട് ചന്ദനഗറിൽ വാടകവീട്ടിലാണ് അപ്പോൾ വി.എസ്. ഉളളത്. രാഹുലിന്റെ വാക്കുകൾക്കെതിരെ ചുട്ടമറുപടി കൊടുക്കണമെന്ന് പാർട്ടിക്കുള്ളിൽ നിന്നും വി.എസിനെ സ്നേഹിക്കുന്നവരും ആവശ്യമുന്നയിച്ചു. ഇതോടെ തിരുമുമ്പിന്റെ കവിതയുമായി വി.എസിന്റെ രം​ഗപ്രവേശം

വി.എസ്സിന് മുൻപേ അറിയാമായിരുന്ന വരികളാണത്. ആ വരികളടങ്ങിയ കടലാസ്
അദ്ദേഹത്തിന്റെ പി.എ ആയിരുന്ന സുരേഷ് കൈമാറിയപ്പോൾ വി.എസ്. പൊട്ടിച്ചിരിച്ചു. പലതവണ വായിച്ച് തലകുലുക്കി… സ്വീകരണകേന്ദ്രത്തിൽ ചാനലുകൾ വളഞ്ഞപ്പോൾ ആ കടലാസ് കയ്യിൽപ്പിടിച്ചുതന്നെ വി.എസ്. ഉറക്കെ പാടി…

” തല നരക്കുവതല്ലെന്റെ വൃദ്ധത്വം
തല നരയ്ക്കാത്തതല്ലെന്റെ യുവത്വവും
പിറവി തൊട്ടുനാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെൻ യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ
തലകുനിക്കാത്ത ശീലമെൻ യൗവനം.
ധനികധിക്കൃതിതൻ കണ്ണുരുട്ടലിൽ
പനിപിടിക്കാത്ത ശീലമെൻ യൗവനം”

അൽപം തപ്പിയും തടഞ്ഞുമാണെങ്കിലും അസാധാരണ മുഴക്കത്തോടെയുള്ള ആ പ്രകടനം ഏവരേയും ഞെട്ടിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള തന്നെ ആക്ഷേപിക്കാൻ വെറും അമൂൽ ബേബിയായ രാഹുലാരാണ് എന്ന ചോദ്യംകൂടിയായതോടെ കുറിക്കുകൊണ്ടു. തെരഞ്ഞെടുപ്പിൽ അത് ട്രെൻഡ് അതിലൂടെ അട്ടമറിക്കപ്പെട്ടുവെന്നതാണ് വസ്തുത. സോഷ്യൽ മീഡിയ പോലും അത്രകണ്ട് സജീവമാകതിരുന്ന കാലമായിരുന്നിട്ടുകൂടി വി.എസ്.അച്യുതാനന്ദന്റെ ആ പ്രസം​ഗം ഇന്നും ആർക്കും മറക്കാൻ കഴിയാതിരിക്കുന്നത് വാക്കുകളുടെ തീക്ഷ്ണത കൊണ്ട് തന്നെയാണ്.

Story Highlights: Congress outraged over Achuthanandan’s ‘Amul baby’ remark on Rahul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement