മധു കേസില്‍ കൂറുമാറിയ സാക്ഷി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി; കൂറുമാറിയത് പ്രതികളെ ഭയന്നെന്ന് കക്കി

അട്ടപ്പാടി മധു കേസില്‍ നാടകീയ രംഗങ്ങള്‍. നേരത്തെ കൂറുമാറിയ പ്രതി ഇന്ന് പ്രോസിക്യൂഷന് അനുകൂലമായ മൊഴി കോടതിയില്‍ നല്‍കി. അന്ന് മൊഴി മാറ്റിപ്പറഞ്ഞത് പ്രതികളെ ഭയന്നാണെന്ന് പത്തൊന്‍പതാം സാക്ഷി കക്കി കോടതിയില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പൊലീസിന് നല്‍കിയ മൊഴി ശരിയായിരുന്നെന്നും കക്കി പറഞ്ഞു.
ആകെ 26 സാക്ഷികളാണ് മധുകേസില്‍ കൂറുമാറിയത്. 18ഉം 19ഉം സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിക്കുകയും കോടതി ഇതംഗീകരിക്കുകയും ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കക്കിയെ വീണ്ടും വിസ്തരിച്ചത്. ജൂണില്‍ ആണ് കക്കിയുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. പ്രതികളെ ഭയന്നാണ് കൂറുമാറിയതെന്നും കക്കി പറഞ്ഞു.
Read Also: അട്ടപ്പാടി മധു കേസില്‍ വീണ്ടും മൊഴിമാറ്റം; 42ാം സാക്ഷിയും കൂറുമാറി
വനത്തിനുള്ളില്‍ നിന്ന് പ്രതികള്‍ മധുവിനെ കൂട്ടിക്കൊണ്ടുവരുന്നത് കണ്ടെന്നായിരുന്നു കക്കിയുടെ ആദ്യമൊഴി. പിന്നീട് കോടതിയില്‍ വിചാരണ നടക്കുന്ന വേളയില്‍ മൊഴിമാറ്റി. കോടതിയില്‍ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവെന്നും കക്കി പറഞ്ഞു.
Story Highlights: defected witness testified in favor of the prosecution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here