ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം

ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും. നാളെ മുതൽ നവംബർ 20 വരെയാണ് സെൻസസ് നടക്കുക. കണക്കെടുപ്പ് ഫലം അടുത്തമാർച്ചിൽ ഭരണാധികാരിക്ക് സമർപ്പിക്കും.
ഗൃഹനാഥന്റെ രാജ്യം, വീട്ടിലെ അംഗങ്ങളുടെ എണ്ണം, അവരുടെ പ്രായം, വിദ്യാഭ്യാസ-തൊഴിൽ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങളാണ് സെൻസസിന്റെ ഭാഗമായി സ്റ്റാറ്റാറ്റിക്സ് വകുപ്പ് അധികൃതർ കുടുംബത്തിൽ നിന്ന് ശേഖരിക്കുക.
Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ
എമിറേററിലെ കെട്ടിടങ്ങളുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ഇതോടൊപ്പം ശേഖരിക്കും. കെട്ടിടം താമസത്തിനുള്ളതാണോ, വാണിജ്യ ആവശ്യത്തിനുള്ളതാണോ, നിലകളുടെ എണ്ണം, മുറികളുടെ എണ്ണം, പ്രവേശന കവാടങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. സെൻസസിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
കണക്കെടുപ്പ് ഫലം അടുത്ത മാർച്ചിൽ ഭരണാധികാരിക്ക് സമർപ്പിക്കും. ഷാർജയുടെ സമഗ്രമായ വികസനം ആസൂത്രണം ചെയ്യാൻ സെൻസസിലെ വിവരങ്ങൾ സുപ്രധാനമാണെന്നും അധികൃതർ പറഞ്ഞു. 180 ലേറെ രാജ്യക്കാരാണ് ഷാർജയിൽ താമസിക്കുന്നത്.
Story Highlights: SHARJAH CENSUS’ BEGINS COMPREHENSIVE LISTING PHASE TOMORROW OCTOBER 20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here