Advertisement

നാട്ടുകാർ തല്ലിക്കൊന്ന തെരുവ് നായയ്ക്ക് പേവിഷ ബാധ; നായയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി

October 20, 2022
Google News 2 minutes Read
Stray dog ​​beaten by people infected rabies

പയ്യന്നൂരിൽ 9 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ അടിച്ചു കൊന്നിരുന്നു. ഇന്നലെയാണ് നായയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. നായയെ അടിച്ചുകൊന്നവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സി സി ടി വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കണ്ടാലറിയാവുന്ന ഒരുകൂട്ടം ആളുകൾക്കെതിരെ പൊലീസ് കേസെടുത്തത്. ( Stray dog ​​beaten by people infected rabies ).

Read Also: തെരുവ് നായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നായയെ അടിച്ചുകൊന്നതുമായി ബന്ധപ്പെട്ട് മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ ഇട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഒരുകൂട്ടം ആളുകൾ ചേർന്ന് തെരുവ് നായയെ അടിച്ച് കൊല്ലുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരുവുനായയെ പിന്നിലൂടെ എത്തിയ ഒരാൾ ആദ്യം വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു.

അടികൊണ്ട നായ മർദ്ദിച്ചയാളെ തിരിച്ച് ആക്രമിക്കുന്നുണ്ട്. കൈയ്യിൽ കടിച്ച പട്ടിയെ വലിച്ചെറിഞ്ഞ ഇയാളോടൊപ്പം മറ്റ് ചിലരും കൂടി എത്തി പട്ടിയെ ക്രൂരമായി തല്ലിക്കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അക്രമകാരികളായ പേപ്പട്ടികളെ കൊല്ലാൻ സുപ്രീംകോടതി അടിയന്തര അനുമതി നൽകിയിട്ടില്ല.

Story Highlights: Stray dog ​​beaten by people infected rabies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here