Advertisement

നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ കവര്‍ച്ച; ആഡംബര വാച്ചുകളുള്‍പ്പെടെ മോഷണം പോയി

October 21, 2022
Google News 3 minutes Read

നടി പാര്‍വതിനായരുടെ വീട്ടില്‍ വന്‍ മോഷണം. ചെന്നൈ നുങ്കംപാക്കത്തുള്ള വീട്ടിൽ ആഡംബര വാച്ചുകളുള്‍പ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. നടി വ്യാഴാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(expensive watches gadgets stolen from actor parvati nairs house)

ഒരാഴ്ചയോളം പാര്‍വതി സ്ഥലത്തില്ലായിരുന്നു. തിരികെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതായി കണ്ടെത്തിയെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചുകൾ, 1.3 ലക്ഷം രൂപയുടെ ഹാൻഡ്‌സെറ്റ്, രണ്ട് ലക്ഷം രൂപയുടെ ലാപ്‌ടോപ് എന്നിവയാണ് മോഷണം പോയത്.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

വീട്ടുജോലിക്കാരനായ പുതുക്കോട്ട സ്വദേശി ബോസിനെ(33) ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടിയുടെ വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി. 2012ല്‍ വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സിലൂടെ സിനിമയിലെത്തിയ താരമാണ് മോഡല്‍ കൂടിയായ പാര്‍വതി. തമിഴ്,കന്നഡ,ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Story Highlights: expensive watches gadgets stolen from actor parvati nairs house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here