നരബലി കേസില്‍ പ്രതികളുടെ ഹര്‍ജി തള്ളി ഹൈക്കോടതി; വീണ്ടും ഡമ്മി പരീക്ഷണം
ഇലന്തൂര്‍ നരബലി കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. 12 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടതിന് എതിരെയായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. നിലവില്‍ പ്രതി ഭഗവല്‍ സിംഗിന്റെ വീട്ടില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. മുഹമ്മദ് ഷാഫിയെയും ഭഗവല്‍ സിംഗിനെയും എത്തിച്ച് ഡമ്മി പരിശോധനയാണ് നടത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിദഗ്ധരം തെളിവെടുപ്പിനെത്തി.
പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി അവസാനിക്കുമ്പോള്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും അന്വേഷണ സംഘത്തിന്റെ ശ്രമം.
അതേസമയം കൊല്ലപ്പെട്ട റോസ്‌ലിന്റെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രതികളുടെ മൊഴികള്‍ക്കപ്പുറം തെളിവുകള്‍ മുന്‍ നിര്‍ത്തിയാണ് അന്വേഷണം. പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഓരോ വിഭാഗത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഇരകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Story Highlights: human sacrifice case accused plea rejected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here