Advertisement

ഹോട്ടൽ മുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ

October 22, 2022
Google News 1 minute Read

ഹോട്ടൽ മുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് സംഭവം. പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ പണം നൽകണമെന്നായിരുന്നു സംഘത്തിൻ്റെ ആവശ്യം. കുറഞ്ഞ വിലയിൽ ഐഫോൺ നൽകാമെന്ന വ്യാജേന നിയമവിരുദ്ധമായി കോൾ സെൻ്റർ നടത്തിയ കേസിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

വിഷ്ണു സിംഹ്, അബ്ദുൽ വഹാബ്, പങ്കജ് കുമാർ, അനുരാഗ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായവരിൽ ചിലർ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. 11 ലാപ്ടോപ്പുകൾ, 21 മൊബൈൽ ഫോണുകൾ, 22 സിം കാർഡുകൾ എന്നിവയും പൊലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കുറച്ചുദിവസങ്ങൾക്ക് മുൻപ് ഒരു യുവാവ് തൻ്റെ പെൺസുഹൃത്തിനൊപ്പം ഹോട്ടലിൽ ചെലവഴിച്ചിരുന്നു. ദിവസങ്ങൾക്കു ശേഷം ഇവരുടെ ചില സ്വകാര്യ ചിത്രങ്ങളും വിഡിയോകളും ചിലർ യുവാവിൻ്റെ സുഹൃത്തുക്കളുടെ ഫോണിലേക്കയച്ചു. പണം തന്നില്ലെങ്കിൽ ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഇവർ ഭീഷണി മുഴക്കുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നും ഇവർ ഭീഷണിപ്പെടുത്തി. ഇതേ തുടർന്നാണ് യുവാവും പെൺസുഹൃത്തും പൊലീസിനെ സമീപിച്ചത്.

Story Highlights: arrest filming couples rooms money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here