എൽദോസ് കുന്നപ്പിള്ളില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും; ജാമ്യം ലഭിച്ചതിന് പിന്നാലെ പുതിയ കേസ്

ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ 9 മണിക്ക് തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ എംഎൽഎ എത്തുക. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എൽദോക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നുമുതൽ അടുത്തമാസം ഒന്നു വരെ അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാണ് എൽദോസിന് മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതി നൽകിയിട്ടുള്ള നിർദേശം. ആവശ്യമെങ്കിൽ എല്ലാ ദിവസവും ഹാജരാകണം. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഉണ്ടാവുകയും വേണം. ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ നടക്കും.
Read Also: പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരണം; എൽദോസ് കുന്നപ്പിള്ളിലിനെതിരെ പുതിയ കേസ്
അതേസമയം, എൽദോസിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഉറച്ചു നിൽക്കുകയാണ്. കെപിസിസി അധ്യക്ഷൻ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും നേരിട്ട് എത്തി കാരണം ബോധിപ്പി ക്കാതിരുന്നത് കടുത്ത അതൃപ്തിക്ക് കാരണമായതായാണ് സൂചന. കെ സുധാകരൻ ഡൽഹിയിൽ നിന്ന് തിങ്കളാഴ്ച മടങ്ങിയെത്തിയ ശേഷമാകും അച്ചടക്ക നടപടിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിന്റെ ആരോപണം പരിശോധിക്കുമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു.
Story Highlights: Eldhose Kunnappilly will appear before police today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here