ഗോള്‍ഡ് കോസ്റ്റിലും ഇനി ‘ഫാമിലി കണക്ട്; പ്രവാസി മലയാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ സെക്കന്റ് ഒപ്പീനിയന് ഉറപ്പ് വരുത്തി ഗോള്‍ഡ് കോസ്റ്റ് നൈറ്റ്സ് സ്പോര്‍ട്ടിങ് ക്ലബ്

ഓസ്ട്രേലിയയിലെ പ്രവാസി മലയാളികള്‍ക്ക് മെഡിക്കല്‍ സെക്കന്റ് ഒപ്പീനിയന് ദ്രുതഗതിയിലും സൗജന്യമായും ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് ആരംഭിച്ച ഫാമിലി കണക്റ്റിന്റെ സേവനം ഗോള്‍ഡ് കോസ്റ്റ് പ്രദേശങ്ങളില്‍ ഉറപ്പു വരുത്തി ഗോള്‍ഡ് കോസ്റ്റ് നൈറ്റ്സ് സ്പോര്‍ട്ടിങ് ക്ലബ്. ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് കേരളത്തിലെ പ്രശസ്തമായ രാജഗിരി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ആണ് മറുപടി കൊടുക്കുക. ജി പി യെ കണ്ട ശേഷം അതി വിദഗ്ദ ഡോക്ടര്‍മാര്‍ക്ക് റെഫര്‍ ചെയ്തു കഴിഞ്ഞ് അവരുടെ അപ്പോയ്ന്റ്മെന്റ് കാത്തിരിക്കുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം ഉളവാക്കുന്ന മാനസിക പിരിമുറക്കത്തില്‍ നിന്നും രക്ഷ നേടാന്‍ ഉപകരിക്കപ്പെടും എന്ന് കരുതുന്ന ഈ പ്രോജക്റ്റിനു ആസ്ട്രേലിയന്‍ മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. ഒപ്പം ആശുപത്രിയില്‍ എത്തുന്ന ആസ്ട്രേലിയന്‍ മലയാളികളുടെ രക്ഷിതാക്കള്‍ക്കും വലിയ മുന്‍ഗണനയും പദ്ധതി ഉറപ്പ് വരുത്തുന്നുണ്ട്. ഈ അഡീഷണല്‍ സേവനവും സൗജന്യമായാണ് ഒരുക്കിയിരിക്കുന്നത്. (Gold Coast Knights Sporting Club guarantees free medical second opinion to expatriate Malayalis)
ഇതിനോടകം ശ്രദ്ധ നേടിയ ‘ഗോള്‍ഡ് കോസ്റ്റ് നൈറ്റ്സ്’ സൂപ്പര്‍ കപ്പിന്റെ സംഘാടകര്‍ ആയ ഗോള്‍ഡ് കോസ്റ്റ് നൈറ്റ്സ് സ്പോര്‍ട്ടിങ് ക്ലബ് നേരിട്ടാണ് പദ്ധതി നഗരത്തിലും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികള്‍ക്കായി ഒരുക്കുന്നത്.
പാര്‍ലമെന്റ് അംഗം മാര്‍ക്ക് ബൂത്ത്മാന്, ആസ്ട്രേലിയയിലെ ഇന്ത്യന്‍ കുടിയേറ്റകരുടെ സംഘടനയായ ‘ഗോപിയോ ‘യുടെ അധ്യക്ഷന്‍ പ്രദീപ് ഗോരാസ്യയുമായി ചേര്‍ന്നാണ് പദ്ധതി മലയാളികള്‍ക്ക് സമര്‍പ്പിച്ചത്.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
പദ്ധതിയുടെ സേവനം ആവശ്യമുള്ളവര്‍ക്ക് ഗോള്‍ഡ് നൈറ്റ്സ് ക്ലബ് പ്രസിഡന്റ് ലിജോ മാത്യു (0423050802) നെയോ ട്രഷറര്‍ ജിംജിത് ജോസെഫിനെയോ ( 0469962608)ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി ജോബിന് ജോസഫ് അറിയിച്ചു. ആളുകള്‍ക്ക് നേരിട്ട് ഹോസ്പിറ്റലിലെ ഹെല്പ് ലൈന്‍ നമ്പരായ +918590965542 ലും സേവനം ലഭ്യമായിരിക്കും.
മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ ആസ്ട്രേലിയ ഘടകവും രാജഗിരി ഹോസ്പിറ്റലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആസ്ട്രേലിയയിലെ എല്ലാ പ്രധാന നഗരങ്ങളിലും പദ്ധതിക്ക് പ്രാദേശികസംഘാടകത്വം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിരവധി ആസ്ട്രേലിയന്‍ മന്ത്രിമാരാണ് ഈ പദ്ധതിക്ക് പിന്തുണയുമായി ഇതിനോടകം രംഗത്ത് എത്തിയിരിക്കുന്നത്.
Story Highlights: Gold Coast Knights Sporting Club guarantees free medical second opinion to expatriate Malayalis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here